ശബരിമലയിലെ സ്വർണ്ണകൊള്ളക്കെതിരെ മകര വിളക്ക് ദിനത്തിൽ യൂത്ത് കോൺഗ്രസിന്റെ ശബരിമല സംരക്ഷണ ജ്യോതി സംഘടിപ്പിച്ചു.

 


ശബരിമലയിലെ സ്വർണ്ണകൊള്ളക്കെതിരെ മകര വിളക്ക് ദിനത്തിൽ യൂത്ത് കോൺഗ്രസിന്റെ ശബരിമല സംരക്ഷണ ജ്യോതി സംഘടിപ്പിച്ചു




നാറാത്ത് : ശബരിമലയിൽ സ്വർണ്ണകൊള്ള നടത്തിയ സിപിഎം നേതാക്കൾക്ക് സംരക്ഷണം ഒരുക്കുന്ന പിണറായി സർക്കാരിനെതിരെ മകരവിളക്ക് ദിനത്തിൽ യൂത്ത് കോൺഗ്രസ്‌ നാറാത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലിൻകീഴിൽ വെച്ച് ശബരിമല സംരക്ഷണ ജ്യോതി സംഘടിപ്പിച്ചു.




യൂത്ത് കോൺഗ്രസ്‌ നാറാത്ത് മണ്ഡലം പ്രസിഡന്റ്‌ സജേഷ് കല്ലേൻ അധ്യക്ഷത വഹിച്ച പരിപാടി യൂത്ത് കോൺഗ്രസ്‌ അഴീക്കോട്‌ ബ്ലോക്ക് പ്രസിഡന്റ്‌ നികേത് നാറാത്ത് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ്‌ ആഷിത്ത് അശോകൻ, മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ വിഷിജ കെ, നൗഫൽ നാറാത്ത്,മുഹമ്മദ്‌ അമീൻ,മഹറൂഫ് നാറാത്ത്,രാഹുൽ എ തുടങ്ങിയവർ സംസാരിച്ചു.റനീഷ് കെ, ആബിദ്, അശ്വതി പി വി സ്മിഷ് കെ തുടങ്ങിയവർ നേതൃത്വം നൽകി




Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.