പൂർത്തിയാക്കാത്ത രണ്ട് തിരക്കഥകൾ ബാക്കിയാക്കി പ്രഫുൽ സുരേഷ് വിട പറഞ്ഞു
മാനന്തവാടി :പുതിയ രണ്ട് സിനിമകളുടെ തിരക്കഥ പൂർത്തിയാക്കി വച്ചിരുന്നെങ്കിലും അത് സിനിമയാകുന്നതിന് മുന്നെ തിരക്കഥകൃത്ത് പ്രഫുൽ സുരേഷ് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം 41 വയസായിരുന്നു. നല്ല നിലാവുള്ള രാത്രി എന്ന സിനിമയുടെ തിരക്കഥാകൃത്താണ്. 2023 ലാണ് സിനിമ പുറത്തിറങ്ങിയത്. മുർഫി ദേവസിയാണ് സിനിമ സംവിധാനം ചെയ്തിരുന്നത്. ചെമ്പൻ വിനോദ്, ബാബുരാജ്, ബിനു പപ്പു, ഗണപതി തുടങ്ങിയ നിരവധി പേർ പ്രധാന വേഷത്തിലെത്തിയ സിനിമയായിരുന്നു നല്ല നിലാവുള്ള രാത്രി.
പഴയ വൈത്തിരി സുപ്രിയ ഹൗസിൽ പരേതനായ ഡി സുരേഷിന്റെയും സുശീലയുടെയും മകനാണ് യുവ തിരക്കഥാകൃത്ത് പ്രഫുൽ സുരേഷ്. കോഴിക്കോട് കിർതാഡ്സിൽ ക്ലാർക്കായിരുന്നു. വയനാട് പഴയ വൈത്തിരി സ്വദേശിയാണ്.
ഭാര്യയായ അനുരൂപ കക്കാട് ജി എൽപി സ്കൂളിൽ അധ്യാപികയാണ്. രണ്ട് തിരക്കഥയാണ് പ്രഫുൽ സുരേഷ് തയ്യാറാക്കി വച്ചിരുന്നത്. ഈ പ്രൊജക്ടുകളുടെ സാക്ഷാത്കാരത്തിനായുള്ള തയ്യാറെടുപ്പുകളിലുമായിരുന്നു പ്രഫുൽ സുരേഷ്

Comments
Post a Comment