സി.പി.എം പുറത്താക്കിയ കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പ്രകടനം നടത്തിയ ആളുടെ ബൈക്ക് കത്തിച്ചു

 



പയ്യന്നൂർ: ഫ​ണ്ട് തി​രി​മ​റി ആ​രോ​പ​ണം 

ഉ​ന്ന​യി​ച്ചതിനെ തുടർന്ന് സി.പി.എം പു​റ​ത്താ​ക്കിയ ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി​യം​ഗം വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ അനുകൂലിച്ച് പ്രകടനം നടത്തിയ പ്രവർത്തകന്‍റെ ബൈക്ക് കത്തിച്ചു. വെള്ളൂർ സ്വദേശി പ്രസന്നന്‍റെ ബൈക്ക് ആണ് ഇന്നലെ രാത്രി അജ്ഞാതർ കത്തിച്ചത്.


വീട്ടിന്‍റെ മുറ്റത്ത് നിർത്തിയിട്ട ബൈക്ക് പറമ്പിലേക്ക് എത്തിച്ചാണ് തീയിട്ടത്. സമീപ പ്രദേശത്ത് വീടുകൾ ഇല്ലാത്തതിനാൽ ബൈക്ക് കത്തിച്ച വിവരം ആരും അറിഞ്ഞിരുന്നില്ല. ഇന്ന് രാവിലെയാണ് കത്തിയ നിലയിൽ പ്രസന്നൻ ബൈക്ക് കണ്ടെത്തിയത്.


തിങ്കളാഴ്ച രാത്രി വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ അനുകൂലിച്ച് അനുകൂലികൾ വെള്ളൂർ ഭാഗത്ത് പ്രകടനം നടന്നിരുന്നു. പ്രകടനത്തിന് നേതൃത്വം നൽകിയത് പ്രസന്നൻ ആയിരുന്നു. പ്രകടനത്തിൽ പങ്കെടുത്തതിന്‍റെ വിദ്വേഷത്തിൽ സി.പി.എം പ്രവർത്തകരാണ് ബൈക്ക് കത്തിച്ചതെന്നാണ് കു​ഞ്ഞി​കൃ​ഷ്ണ​ൻ അനുകൂലികൾ ആരോപിക്കുന്നത്. നേരത്തെ, സജീവ പാർട്ടി പ്രവർത്തകനായിരുന്ന പ്രസന്നൻ നിലവിൽ പാർട്ടി അനുഭാവിയാണ്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.