ഒന്നരവയസ്സുകാരനായ മകനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിന്റെ വിധി ഇന്ന്.
തളിപ്പറമ്പ്:ഒന്നരവയസ്സുകാരനായ മകനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിന്റെ വിധി തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയിൽ തിങ്കളാഴ്‌ച പറയും.
ഒന്നാം പ്രതി തയ്യിൽ കടപ്പുറത്തെ കെ ശരണ്യയാണ് മകൻ ഒന്നര വയസുകാരനായ വിയാനെ എടുത്ത് കൊണ്ട് പോയി കടലിലെറിഞ്ഞ് കൊലപ്പെടുത്തിയത്.
2020 ഫെബ്രുവരി 17ന് പുലർച്ചെ തയ്യിലെ വീട്ടിൽ പിതാവ് പ്രണവിനൊപ്പം ഉറങ്ങുകയായിരുന്ന മകൻ വിയാനെ അമ്മ ശരണ്യ എടുത്ത് കൊണ്ട് പോയി കടലിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.
കുട്ടിയുടെ അമ്മ ശരണ്യ, കാമുകൻ വാരം വലിയന്നൂരിലെ പുന്നക്കൻ ഹൗസിൽ പി നിധിൻ എന്നിവരാണ് പ്രതികൾ.

Comments
Post a Comment