കണ്ണൂർ : ഹണിട്രാപ്പിൽ കുടുക്കി പണം തട്ടുന്ന സംഘം ചക്കരക്കല്ലിൽ പിടിയിൽ



കോയ്യോട് സ്വദേശിയിൽ നിന്നും പണം കൈക്കലാക്കാൻ എത്തിയ 17 വയസ്സുകാരി ഉൾപ്പടെയുള്ള നാലംഗ സംഘമാണ് ചക്കരക്കൽ പൊലീസിന്റെ പിടിയിലായത്.


മൊബൈൽ ആപ്പിലൂടെ പരിചയപ്പെട്ടാണ് കാഞ്ഞങ്ങാട് സ്വദേശിനിയായ 17കാരി ചക്കരക്കൽ സ്വദേശിയെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചത്. പരാതിക്കാരനെ കാഞ്ഞങ്ങാട് ഒരു വീട്ടിൽ വിളിച്ച് വരുത്തി നഗ്നനാക്കി ഫോട്ടോ എടുത്തു.


തുടർന്ന് 10 ലക്ഷം രൂപയോ അല്ലെങ്കിൽ സമാന വിലയുള്ള സ്വർണമോ വേണമെന്ന് ആവശ്യപ്പെട്ടു. ഒടുവിൽ ആറ് ലക്ഷം വേണമെന്ന് പറഞ്ഞു. പണം നൽകാമെന്ന ഉറപ്പിൽ സംഘത്തെ ചക്കരക്കല്ലിൽ എത്തിക്കുകയായിരുന്നു.


തുടർന്ന് ചക്കരക്കൽ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. പതിനേഴുകാരി, ബന്ധുക്കളായ മൈമൂന (51), ഇബ്രാഹിം സജ്മൽ അർഷാദ് (28), എ കെ അബ്ദുൽ കലാം (52) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചക്കരക്കൽ സിഐ എം പി ഷാജിയുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.