പള്ളിപ്പറമ്പിൽ കാർ നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

 


ചെക്കിക്കുളം: പള്ളിപ്പറമ്പിൽ നിന്നു ചെക്കിക്കുളത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് താഴ്‌ചയിലേക്ക് മറിഞ്ഞു. പള്ളിയത്ത് പറമ്പിൽ പീടികയ്ക്ക് സമീപമാണ് അപകടം നടന്നത്. 


റോഡരികിലെ വീടിൻ്റെ മുറ്റത്തേക്കാണ് കാർ തലകീഴായി മറിഞ്ഞത്.

ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേരാണ് കാറിലുണ്ടായിരുന്നത്. ഇവർ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. 


കാർ മറിയുന്ന സമയത്ത് വീടിന്റെ മുറ്റത്ത് ആരും ഇല്ലാതിരുന്നത് വലിയൊരു ദുരന്തം ഒഴിവാക്കി. അപകടത്തെ തുടർന്ന് നാട്ടുകാർ ഓടിക്കൂടിയാണ് യാത്രക്കാരെ പുറത്തെടുത്തത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.