വെടിയുണ്ട ഇടത് നെഞ്ചിൽ തുളച്ച് കയറി': സി ജെ റോയിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്

 




ബെംഗളൂരു▾ കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപക ചെയർമാൻ സി ജെ റോയിയുടെ മരണം വെടിയേറ്റെന്ന് സ്ഥിരീകരണം.


വെടിയുണ്ട ഇടത് നെഞ്ചിൽ തുളച്ചു കയറി റോയ് തത്ക്ഷണം മരിച്ചതായി പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയതായി ബൗറിംഗ് ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് എം എൻ അരവിന്ദ് പറഞ്ഞു.


ഇടതുനെഞ്ചിൽ തുളച്ചു കയറിയ വെടിയുണ്ട ഹൃദയത്തെയും ശ്വാസകോശത്തെയും കീറിമുറിച്ച് പിൻഭാഗത്ത് കൂടി പുറത്ത് കടന്ന് തൽക്ഷണ മരണത്തിലേക്ക് നയിച്ചുവെന്ന് ഡോക്ടർ അരവിന്ദ് പറഞ്ഞു. 6.35 എംഎം വെടിയുണ്ട മാത്രമാണ് കണ്ടെടുത്തത്.


സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച രക്ത സാമ്പിളുകളുടേയും മറ്റും പരിശോധന നടത്തി വരികയാണ്. പോലീസ് ഫോറൻസിക് ലബോറട്ടറിയുമായി സഹകരിച്ചാണ് ഈ പരിശോധനകൾ നടത്തുന്നത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.