കണ്ണൂർ : ലോറി ഇടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം.

 


കണ്ണൂർ:  ദേശീയപാത മുഴപ്പിലങ്ങാട് മഠം ജംഗ്ഷനിൽ പാർസൽ ലോറി ഇടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം.

കല്ലുമ്മക്കായ വിൽപനക്കാരൻ മുഴപ്പിലങ്ങാട് ബീച്ച് റിസോർട്ട് റോഡിൽ നൈസി കോട്ടേജിലെ ജയ്സൺ സ്റ്റാൻലി (45) ആണ് മരിച്ചത്.


ഇന്ന് രാവിലെയാണ് സംഭവം. എടക്കാട് പോലീസ് സ്ഥലത്ത് എത്തി. മൃതദേഹം തലശ്ശേരി സഹകരണ ആശുപത്രിയിൽ. 


Comments