കേരള പോലീസ് ഓഫീസേർസ് അസോസിയേഷൻ നാലാമത് കണ്ണൂർ റൂറൽ ജില്ലാ സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു




 കേരള പോലീസ് ഓഫീസേർസ് അസോസിയേഷൻ നാലാമത് കണ്ണൂർ റൂറൽ ജില്ലാ സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു. 


പയ്യന്നൂർ ടോപ് ഫോം ഓഡിറ്റോറിയത്തിൽ വച്ച് ചേർന്ന് സ്വാഗതസംഘരൂപീകരണയോഗം ബഹുമാനപ്പെട്ട പയ്യന്നൂർ ഡിവൈഎസ്പി കെ വിനോദ് കുമാർ ഉദ്ഘാടനം നിർവഹിച്ചു.KPOA സംസ്ഥാന ജോയിൻ സെക്രട്ടറി ശ്രീ രമേശൻ വെള്ളോറ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ പി അനീഷ്, പി വി രാജേഷ്, കെ പി എ ജില്ലാ സെക്രട്ടറി കെ പ്രിയേഷ് എന്നിവർ സംസാരിച്ചു. KPOA കണ്ണൂർ റൂറൽ ജില്ലാ സെക്രട്ടറി എൻ വി രമേശൻ ചടങ്ങിൽ സ്വാഗതവും ജില്ലാ പ്രസിഡണ്ട് ബാബുമോൻ അധ്യക്ഷതയും വഹിച്ചു. കണ്ണൂർ റൂറൽ ജില്ലാ സമ്മേളന സ്വാഗതസംഘം കൺവീനറായി ഗിരീഷ് എൻ കെ, ചെയർമാനായി സത്യൻ കെ എന്നിവരെ തിരഞ്ഞെടുത്തു.


ഫെബ്രുവരി 13, 14 തീയ്യതികളിൽ പയ്യന്നൂരിൽ ആണ് സമ്മേളനം നടക്കുന്നത്. ജന പ്രതിനിധികൾ, ഡിപ്പാർട്ട്മെന്റ് മേധാവികൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. ഫെബ്രുവരി 13 ന് കുടുംബ സംഗമം, പോലീസ് ഉദ്യോഗസ്ഥരുടെ കലാ പരിപാടികൾ എന്നിവയും , 14 ന് പ്രതിനിധി സമ്മേളനവും നടക്കും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.