കണ്ണൂർ : കാർ സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.

 



ചാലോട്: ചെറുകുഞ്ഞിക്കരിയിൽ കാർ സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മലപ്പട്ടം സ്വദേശിയായ സി പി ഗോവിന്ദൻ (71) ആണ് മരിച്ചത്.


തിങ്കളാഴ്ച രാവിലെ ഒൻപതോടെയാണ് അപകടം. അഞ്ചരക്കണ്ടി ഭാഗത്ത് നിന്ന് വന്ന കാർ ചാലോട് ഭാഗത്ത് നിന്ന് വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.


ഗുരുതരമായി പരിക്കേറ്റ ഗോവിന്ദനെ അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


മലപ്പട്ടം തേക്കിൻകൂട്ടത്തിൽ പരേതനായ കുഞ്ഞികൃഷ്ണൻ നമ്പ്യാർ-പദ്‌മാവതി അമ്മ ദമ്പതികളുടെ മകനാണ് ഗോവിന്ദൻ. ഭാര്യ: ഗൗരി കോയാടൻ കോറോത്ത്.


മക്കൾ: കെ കെ നിജിൽ, പ്രജീഷ് (ഇരുവരും അബുദാബി), പ്രിയ (അധ്യാപിക, വയക്കര യുപി സ്കൂൾ). മരുമക്കൾ: അനില (കുറ്റ്യാട്ടൂർ), ജിംന (മട്ടന്നൂർ), ടി സി സുമേഷ് (ചേലേരി, എസ്‌ബിഐ കണ്ണൂർ).


സഹോദരങ്ങൾ: പ്രേമലത (അഴീക്കോട്), ദിവാകരൻ (അഴീക്കോട്), ശ്രീകുമാർ (അഴീക്കോട്). സംസ്കാരം ഇന്ന് ചൊവ്വ ഉച്ചയ്ക്ക് രണ്ടിന് മലപ്പട്ടം പഞ്ചായത്ത് ശ്മശാനത്തിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.