ശ്രീ കെ വി സുമേഷ് എം.എൽ.എ യെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവ്വമായ ശ്രമം തിരിച്ചറിയുക: നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്




നാറാത്ത് ഗ്രാമപഞ്ചായത്തിൽ 21/08/2025 ൽ മാലോട്ട് ജംഗ്ഷനിൽ വെച്ച് നടന്ന മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എം.എൽ.എ ശ്രീ കെ വി സുമേഷ് അവർകൾക്കെതിരെ നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രാദേശിക മുസ്ലീം ലീഗ് കമ്മിറ്റി നടത്തിയ പ്രസ്ഥാവന തെറ്റിധാരണ പരത്തുന്നതും വസ്തുതകൾക്ക് നിരക്കാത്തതുമാണ്.


പ്രസ്തുത പരിപാടി നടത്തുന്നത് മാലോട്ട് അഞ്ചാം വാർഡ് ഉൾപ്പെടുന്ന സ്ഥലത്താണ്. അവിടെ എം.എൽ.എ യ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട് റീത്ത് സമർപ്പിച്ച നടപടി അങ്ങേയറ്റം അപലപനീയവും പൈശാചികവുമാണ്. പ്രസ്തുത പരിപാടിയിൽ ഉദ്ഘാടന ചടങ്ങിൽ അവിടെ എത്തിച്ചേർന്ന മറ്റൊരു വാർഡിലെ ലീഗ് മെമ്പർ പുറത്ത് നിൽക്കുന്നത് കണ്ട എം.എൽ.എ യുടെ നിർദ്ദേശപ്രകാരമാണ് ആശംസ പറയുവാൻ വേണ്ടി ക്ഷണിക്കുന്നത്. തുടർന്ന് റീത്ത് വെച്ചതിനെ ന്യായീകരിച്ച് കൊണ്ട് മെമ്പർ സംസാരിക്കുകയും അപ്പോൾ തന്നെ കണ്ട് നിന്ന ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധം ഉയരുകയും ശക്തമായ ബഹളത്തിലേക്ക് യോഗം മാറുന്ന സ്ഥിതിയും ഉണ്ടായി. ആ ഘട്ടത്തിൽ മെമ്പർ സംസാരിച്ച് കഴിഞ്ഞ് തിരിച്ചുവന്ന് കസേരയിൽ ഇരുന്നതിന് ശേഷം ഞാനാണ് എം.എൽ.എ യ്ക്ക് മൈക്ക് നൽകുന്നത്. ജീവിച്ചിരിക്കുന്ന ഒരാളുടെ പേരിൽ റീത്ത് വെക്കുന്നത് ജനാധിപത്യ സമൂഹത്തിന് മോശമാണെന്നും ഒരു ജനപ്രതിനിധി അതിനെ ന്യായീകരിക്കുകയും ചെയ്യുന്നത് ശരിയല്ല എന്നും ഇതിൻറെ പേരിൽ മറ്റൊരു പ്രശ്നങ്ങളും ഉണ്ടാവരുത് എന്നുമാണ് എംഎൽഎ ആ പ്രസംഗത്തിൽ അഭ്യർത്ഥിച്ചത്. ആ കാര്യം എല്ലാവരും കേൾക്കുകയും കാണുകയും ചെയ്തതാണ്. എന്നിട്ടാണ് മൈക്ക് തട്ടിപ്പറിച്ചു എന്നുള്ള വ്യാജ പ്രചരണം നടത്തുന്നത്. റീത്തുവെച്ച നടപടിക്കെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ മാലോട്ടും കണ്ണാടിപറമ്പിലും ഉയർന്നുവന്ന ജനരോക്ഷത്തിൻ്റെ ജാള്യത മറച്ചുവെക്കാനാണ് എം.എൽ.എ മെമ്പറെ അപമാനിച്ചു എന്ന കള്ളത്തരം പ്രചരിപ്പിക്കുന്നത്.


പ്രസ്തുത മെമ്പറെ യഥാർത്ഥത്തിൽ ക്ഷണിക്കേണ്ട യാതൊരു കാര്യവും ഉണ്ടായിരുന്നില്ല. ജനാധിപത്യ മര്യാദ എന്നനിലയിലാണ് മെമ്പറെ ക്ഷണിക്കാൻ എം എൽ എ ആവശ്യപ്പെട്ടത്. ഈ കാര്യങ്ങളെല്ലാം അവിടെ എത്തിച്ചേർന്ന ജനങ്ങൾക്കെല്ലാം അറിയുന്നതാണ്. എന്നിട്ടും ആ പരിപാടി നടന്ന് ആറ് ദിവസങ്ങൾക്ക് ശേഷം തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്ന പ്രാദേശിക ലീഗ് നേതൃത്വം ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. പ്രസ്തുത പരിപാടിയിൽ പങ്കെടുത്തവരെ കൂടി അവഹേളിക്കുന്നതാണ് ലീഗ് പ്രസ്ഥാവന. പരിപാടിയുടെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ ഞങ്ങളുടെ പക്കലുണ്ട്.



അഴീക്കോടിന്റെ വികസന സ്വപ്നങ്ങൾ ഒന്നൊന്നായി നടപ്പിലാക്കുമ്പോൾ വേവലാതിപൂണ്ട ലീഗ് നേതൃത്വം അസത്യ പ്രചരങ്ങൾ നടത്തി എം.എൽ.എ യെ അപകീർത്തി പെടുത്താനുള്ള ശ്രമത്തെ അപലപിക്കുകയും തള്ളിക്കളയുകയും ചെയ്യണമെന്നും ലീഗ് നേതൃത്വം ജനങ്ങളോട് പരസ്യമായി മാപ്പ് പറയണം.



കെ രമേശൻ

പ്രസിഡണ്ട്

നാറാത്ത് ഗ്രാമപഞ്ചായത്ത്

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.