കണ്ണാടിപ്പറമ്പ് : ഗോപൂജയും ഗണപതി ഹോമവും നടത്തി.
കണ്ണാടിപ്പറമ്പ്: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കണ്ണാടിപ്പറമ്പ് പാർത്ഥസാരഥി ബാലഗോകുലത്തിൻ്റെ ആഭിമുഖ്യത്തിൽ വാരംറോഡ് മുത്തപ്പൻ ക്ഷേത്ര സന്നിധിയിൽ ഗോപൂജ നടത്തി. കറത്ത ജനാർദ്ദനൻ കാർമികത്വം വഹിച്ചു. ബാലഗോകുലം ജില്ലാ അധ്യക്ഷൻ പി.സി.ദിനേശൻ, സ്വാഗത സംഘം പ്രസിഡണ്ട് എ. സുധീഷ്,സെക്രട്ടറി കെ.വി.രാഗേഷ്, എം. ഉമേശൻ, കെ.സതീശൻ, പി.വി. നിധീഷ് ബാബു, ഒ.വി. സുപിൻ, കെ. അനീഷ് എന്നിവർ പങ്കെടുത്തു.
ഗണേശസേവാ കേന്ദ്രം കണ്ണാടിപ്പറമ്പ് സമിതി സാർവ്വജനിക ഗണേശോത്സവത്തോടനുബന്ധിച്ച് അഷ്ടദ്രവ്യ ഗണപതി ഹോമവും മുത്തപ്പൻ സന്നിധിയിൽ വെച്ച് നടത്തി.

Comments
Post a Comment