കണ്ണൂർ : ഹരിത കർമ്മ സേനക്ക് യൂസർഫി നൽകുന്നതിൽ നിന്നും ടൂൾസ് റെന്റൽ ഷോപ്പ് ഉടമകളെ ഒഴിവാക്കണം
കടകളിൽ പ്ലാസ്റ്റിക് ഉപയോഗിക്കാത്ത ടൂൾസ് റെന്റൽ ഷോപ്പ് ഉടമകളെ ഹരിത കർമ്മ സേനക്ക് യൂസർഫി നൽകുന്നതിൽ നിന്നും ഒഴിവാക്കണമെന്ന് ടൂൾസ് റെന്റൽ അസോസിയേഷൻ ഫോർ കെയർ ട്രാക്ക് കണ്ണൂർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു കണ്ണൂർ ചേംബർ ഹാളിൽ വച്ച് നടന്ന സമ്മേളനം അഴീക്കോട് എംഎൽഎ കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡണ്ട് മഹറൂഫ് എം കെ പി യുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കണ്ണൂർ ഡെപ്യൂട്ടി മേയർ അഡ്വക്കേറ്റ് പികെ ഇന്ദിര മുഖ്യാതിഥിയായിരുന്നു സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് അയ്യോത്ത് മുഖ്യപ്രഭാഷണം നടത്തി ട്രാക്ക് സംസ്ഥാന പ്രസിഡണ്ട് സിദ്ദീഖ് കടന്നലോട്ട് സംസ്ഥാന ട്രഷറർ സൈതലവി കാളംബ്രാ സംസ്ഥാന വൈസ് പ്രസിഡണ്ട് ഷൗക്കത്തലി പാലക്കാട് ജില്ലാ സെക്രട്ടറി ഫൈസൽ എൻ എ മലപ്പുറം ജില്ലാ പ്രസിഡണ്ട് കുട്ടിമോൻ കോഴിക്കോട് ജില്ലാ സെക്രട്ടറി സുമേഷ് തിരുവമ്പാടി കെ വി സുനിൽ എന്നിവർ അഭിവാദ്യ പ്രസംഗം നടത്തി ഹരീന്ദ്രൻ കെ വി സ്വാഗതവും പി സതീശൻ നന്ദിയും പറഞ്ഞു ജില്ലാ പ്രസിഡണ്ടായി കെ വി ഹരീന്ദ്രനെയും ജനറൽ സെക്രട്ടറിയായി സുഭാഷ് അയ്യോത്തിനെയും ട്രഷററായി ജൂനിസ് കെ പി യേയും തെരഞ്ഞെടുത്തു വൈസ് പ്രസിഡണ്ട് മാരായി സനീഷ് ഇരിക്കൂർ നൗഷാദ് പയ്യന്നൂർ കെ വി സുനിൽ കുഞ്ഞുമംഗലം എന്നിവരെയും സിറാജ് കോട്ടക്കുന്ന് ടി ഷാജിത്ത് സുഭാഷ് ധർമ്മടം എന്നിവരെ ജോയിൻറ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു

Comments
Post a Comment