ചെറുകുന്ന് : ശാസ്ത്രജ്ഞൻ ഡോ. പി.വി.മോഹനൻ്റെ പേരിൽ പുരസ്കാരം ഏർപ്പെടുത്തും

 


ചെറുകുന്ന്: ഗവേഷകനും ശാസ്ത്രജ്ഞനുമായിരുന്ന കണ്ണപുരത്തെ ഡോ. പി.വി.മോഹനൻ്റെ സ്മരണയ്ക്കായി ശാസ്ത്രമേഖലയിൽ പ്രതിഭ തെളിയിച്ച വ്യക്തിക്ക് പുരസ്കാരം ഏർപ്പെടുത്തും. മഹാത്മാ സേവാഗ്രാം ചെറുകുന്ന് - കണ്ണപുരം മേഖലാസമിതിയാണ് ഓരോ വർഷവും പുരസ്കാരം നൽകുന്നത്. കഴിഞ്ഞ വർഷം അന്തരിച്ച ഡോ.മോഹനൻ ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ഗവേഷകനും വിസിറ്റിങ് പ്രൊഫസറുമായിരുന്നു. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ കോളേജിൽ ടോക്സിക്കോളജി ,അപ്ലൈഡ് ബയോളജി എന്നീ വിഭാഗങ്ങളുടെ തലവനായിരിക്കെ ആയിരുന്നു അന്തരിച്ചത്. ഡോ. മോഹനൻ കോവിഡ് വാക്സിൻ്റെ ഗുണമേന്മ പരിശോധിക്കുന്നതിന് കേന്ദ്രസർക്കാർ നിയോഗിച്ച അഞ്ചംഗ വിദഗ്ധസമിതിയിലെ അംഗമായിരുന്നു. ഫലകവും പ്രശസ്തിപത്രവും പതിനായിരത്തി ഒന്ന് രൂപയും അടങ്ങുന്നതാണ് പുരസ്കാരം.

സെപ്റ്റംബർ 3-ാം വാരത്തിൽ മോഹനൻ്റെ ഒന്നാം ചരമ വാർഷികാചരണത്തിൻ്റെ ഭാഗമായി നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വെച്ച് ജേതാവിന് പുരസ്കാരം നൽകും.ശാസ്ത്രമേഖലയിൽ പ്രതിഭ തെളിയിച്ചവരിൽ നിന്ന് ബയോഡാറ്റ സഹിതം അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 10നകം ബന്ധപ്പെടുക : 8848776075, 9847909397

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.