എംഎൽഎ കെവി സുമേഷിൻ്റെ നടപടിയിൽ നാറാത്ത് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി പ്രതിഷേധിച്ചു.
വനിതാ പഞ്ചായത്ത് അംഗത്തെ പൊതുവേദിയിൽ അപമാനിച്ച അഴീക്കോട് മണ്ഡലം എംഎൽഎ കെവി സുമേഷിൻ്റെ നടപടിയിൽ നാറാത്ത് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി പ്രതിഷേധിച്ചു.
മാലോട്ട് നടന്ന സർക്കർ പദ്ധതി പ്രകാരമുള്ള ചടങ്ങിനിടെയാണ്, മെമ്പർ കെവി സൽമത്ത് സംസാരിച്ചുകൊണ്ടിരിക്കെ മൈക്ക് പിടിച്ചെടുത്ത് എംഎൽഎ അധിക്ഷേപിച്ചത്. ഒരു എംഎൽഎയ്ക്ക് യോജിച്ച പ്രവൃത്തിയല്ല സുമേഷിൻ്റെ ഭാഗത്തുനിന്നുണ്ടായതെന്ന് സർക്കാർ പരിപാടികൾ പാർട്ടിവത്കരിച്ച് രാഷ്ട്രീയ പരിപാടിയാക്കി മാറ്റുകയും ജന പ്രതിനിധി എന്നതിൽ നിന്ന് മാറി പഴയ sfi നിലവാരത്തിൽ വിമർശ്ശനങ്ങളെ അസഹിഷ്ണതയോടെ കാണുകയാണെന്ന് ഇത് ജനാധിപത്യ രീതിയല്ലെന്നുംമുസ്‌ലിം ലീഗ് കമ്മിറ്റി വിലയിരുത്തി. യോഗത്തിൽ പ്രസിഡൻ്റ് സി കുഞ്ഞഹമ്മദ് ഹാജി അധ്യക്ഷനായി. പിവി അബ്ദുല്ല മാസ്റ്റർ, കബീർ കണ്ണാടിപ്പറമ്പ്, പിവി മുഹമ്മദ്, എംപി മുഹമ്മദ്, സി ആലിക്കുഞ്ഞി, പിപി ഷംസുദ്ദീൻ, ടിപി സമീർ, കെകെ ഷിനാജ്, അഷ്കർ കണ്ണാടിപ്പറമ്പ്, അക്സർ നാറാത്ത്,എ. പി അബ്ദുല്ല, പിപി അഷറഫ്, മിസ്ബാഹ് പുല്ലുപ്പി, മുഹമ്മദലിആറാം പീടിക, ഹാരിസ് ബി,സിഎൻ അബ്ദുറഹ്മാൻ മുസമ്മിൽ പുലൂപ്പി, ഷാജിർ കമ്പിൽ, സിറാജ് കമ്പിൽ കാദർ ബി, ഷാഹുൽ ഹമീദ് നിയാസ് പാറപ്പുറം, പിപി അജ്മൽ മാസ്റ്റർ മിഹ്രാബി , റഷീദ സൽമത്ത് സംസാരിച്ചു.

Comments
Post a Comment