കമ്പിൽ സോൺ മീലാദ് റാലി ഓഗസ്റ്റ് 29ന്.
മയ്യിൽ:കേരള മുസ്ലിം ജമാഅത്ത് കമ്പിൽ സോണിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നബിദിന സന്ദേശ മീലാദ് റാലി ഓഗസ്റ്റ് 29 വെള്ളിയാഴ്ച നടക്കും .വൈകുന്നേരം നാലുമണിക്ക് മയ്യിൽ കമാലിയ്യ കാമ്പസിൽ നിന്ന് ആരംഭിക്കുന്ന റാലി മയ്യിൽ ടൗണിൽ സമാപിക്കും. സോൺ പരിധിയിലെ പ്രാസ്ഥാനിക പ്രവർത്തകർ, നേതാക്കൾ ,മദ്രസ വിദ്യാർത്ഥികൾ, യുവജനങ്ങൾ റാലിയിൽ അണിനിരക്കും.കേരള മുസ്ലിം ജമാഅത്ത് കമ്പിൽ സോൺ വൈസ് പ്രസിഡണ്ട് ബഷീർ അർശദി സന്ദേശപ്രഭാഷണം നടത്തും.

Comments
Post a Comment