കൂട്ട ആത്മഹത്യക്ക് കാരണം സാമ്പത്തിക ബാധ്യത
കാഞ്ഞങ്ങാട്: കൂട്ട ആത്മഹത്യക്ക് കാരണം സാമ്പത്തിക ബാധ്യതയെന്ന് പോലീസ്.
അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെയാണ് ഇന്ന് പുലര്‍ച്ചെ ആസിഡ് കഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഒരാളുടെ നില അതീവഗുരുതരമാണ്.
അമ്പലത്തറ, പറക്കളായി ഒണ്ടാംപുളിക്കാലിലെ ഗോപി (60), ഭാര്യ ഇന്ദിര (57)മകന്‍ രജേഷ് (37) എന്നിവരാണ് മരിച്ചത്.
മറ്റൊരു മകന്‍ രാകേഷിനെ ഗുരുതരനിലയില്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ചപുലര്‍ച്ചെ നാലുമണിയോടെയാണ് കൂട്ടആത്മഹത്യാ സംഭവം നാട് അറിഞ്ഞത്.
മൂന്ന് പേരും ആശുപത്രിയിലേക്കുള്ളവഴിമധ്യേയാണ് മരിച്ചത്.
സാമ്പത്തികബാധ്യതയാണ് കൂട്ട ആത്മഹത്യയ്ക്ക്
കാരണമെന്നാണ് ലഭിച്ചിട്ടുള്ള സൂചന.
മൃതദേഹങ്ങള്‍ പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

Comments
Post a Comment