അലവിൽ സ്വദേശി പയ്യന്നൂരിലെ വാടക വീട്ടിൽ മരിച്ച നിലയിൽ

 


പയ്യന്നൂര്‍:  റെയില്‍വേ സ്‌റ്റേഷന് സമീപം മമ്പലം കാനത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ആളുടെ മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർഅലവില്‍ പുതിയാപ്പറമ്പ് സ്വദേശി മണ്ണമ്പേത്ത് ഹൗസില്‍ പ്രേമരാജന്റെ (73) മൃതദേഹമാണ് കണ്ടെത്തിയത്. നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. 


ഇന്നലെ രാത്രി 11 മണിയോടെ ദുര്‍ഗന്ധമുണ്ടായതിനെ തുടര്‍ന്ന് പരിസരവാസികള്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. തുടര്‍ന്ന് പയ്യന്നൂർ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. 


മൃതദേഹം കിടന്നിരുന്ന വീടിന്റെ വാതില്‍ അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. പോലീസെത്തി തുറന്നപ്പോഴാണ് പുഴുവരിക്കുന്ന നിലയില്‍ ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. കുറച്ചുനാളുകളായി ഇയാൾ വാടക വീട്ടില്‍ തനിച്ചായിരുന്നു  താമസം. 


പയ്യന്നൂര്‍ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി  പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തെകണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. 


Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.