നാറാത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നാറാ ത്ത് കുടുംബരോഗ്യ കേന്ദ്രത്തിലേക്ക് മാർച്ച് നടത്തി,
നാറാത്ത് :നാറാത്ത് ഹെൽത് സെന്റർ കുടുംബരോഗ്യ കേന്ദ്രമാക്കി മാറ്റിയതിന്റെ യാതൊരു ഗുണവും ജനങ്ങൾക്ക് കിട്ടിയിട്ടില്ല, മുഴുവൻ സമയ ഒ പി ഇല്ല, ആവശ്യത്തിന് ഡോക്ടർമാർ ഇല്ല, മെഡിക്കൽ സ്റ്റോറുകൾ ഗുണനിലവാരം കുറഞ്ഞ നിലയിൽ, ജീവിത ശൈലി രോഗങ്ങൾ നിർണയിക്കുന്നതിനു അത്യാവശ്യ മായി വേണ്ട മെഡിക്കൽ ലാബ് സൗകര്യങ്ങൾ ലഭ്യമല്ല ആവശ്യത്തിന് പാര മെഡിക്കൽ സ്റ്റാഫുകളെ നിയമിക്കുക ഇത്രയും ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നാറാത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നാറാ ത്ത് കുടുംബരോഗ്യ കേന്ദ്രത്തിലേക്ക് മാർച്ച് നടത്തി, മാർച്ച് ഡി സി സി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് ഉത്ഘാടനം ചെയ്തു സി കെ ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു ടി പി കുഞ്ഞഹമ്മദ് മാസ്റ്റർ, വിഷിജ, സജേഷ് കല്ലെൻ, പി ടി കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു സി വിനോദ് സ്വാഗതവും മനീഷ് കണ്ണോത്ത് നന്ദിയും പറഞ്ഞു

Comments
Post a Comment