കണ്ണപുരം: ലോറി ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരി മരിച്ചു.
കണ്ണപുരം:ലോറി ഇടിച്ച് ആർ.ഡി. ഏജൻ്റായ സ്‌കൂട്ടർ യാത്രക്കാരി മരിച്ചു.
കണ്ണപുരം യോഗശാല സി ആർ സി റോഡിന് സമീപത്തെ ആർ ഡി ഏജന്റ് പി. ശൈലജ (63)ആണ് മരിച്ചത്. കണ്ണപുരം യോഗശാല റേഷൻ കടയ്ക്ക് സമീപത്ത് വെച്ചാണ് അപകടം. ഓടി കൂടിയ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതരായ മാധവൻ നമ്പ്യാരുടെയും രോഹിണി അമ്മയുടെയും മകളാണ്. കണ്ണപുരത്തെ ജിതേഷ് സ്റ്റോർ ഉടമ (റിട്ട. ആർമി ) പ്രഭാകരനാണ് ഭർത്താവ്. മകൻ: ജിതേഷ്. മരുമകൾ: ലയ. സഹോദരങ്ങൾ: സഹോദരങ്ങൾ: കരുണാകരൻ, വിജയൻ, ചാന്ദിനി, വത്സല, സുലേഖ, കണ്ണപുരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
മൃതദേഹം പരിയാരം ഗവ: മെഡിക്കൽ കോളേജ് മേർച്ചറിയിലേക്ക് മാറ്റി.

Comments
Post a Comment