ചേലേരി എ.യു.പി. സ്‌കൂൾ പൂർവ്വ വിദ്യാർത്ഥികളുടെ സൗഹൃദ സംഗമം സംഘടിപ്പിച്ചു.

 



ചേലേരി : ചേലേരി എ.യു.പി. സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്‌മയായ OSAC (Old Students Association CUPS 73-80) ൻ്റെ ആഭിമുഖ്യത്തിൽ സൗഹൃദ സംഗമം നടന്നു.



പൂർവ്വ വിദ്യാർത്ഥികളുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ സെക്രട്ടറി ടി. അരവിന്ദാക്ഷൻ സ്വാഗതം പറഞ്ഞു. പ്രസിഡൻ്റ് ഡോ. പി.വി. പ്രദീപൻ അധ്യക്ഷത വഹിച്ചു.


അകാലത്തിൽ വിട്ടുപോയ സഹപാഠികളും, രക്ഷിതാക്കളും, ഗുരുനാഥന്മാരെയും യോഗം അനുസ്മരിച്ചു.


കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അബ്‌ദുൾ മജീദ് കെ.പി. പരിപാടി ഉദ്ഘാടനം ചെയ്തു. മുൻകാല അധ്യാപകരായ ശ്രീ. എം. അനന്തൻ മാസ്റ്റർ, ശ്രീമതി എം. അംബുജാക്ഷി ടീച്ചർ എന്നിവരെ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു.


ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ഇ.കെ. അജിത, ഹെഡ്‌മിസ്ട്രസ് ശ്രീമതി അജിത.എ എന്നിവർ ആശംസകൾ നേർന്നു. ആദരവ് ഏറ്റുവാങ്ങിയ അധ്യാപകർ അവരുടെ ഓർമ്മയിലെ സ്‌കൂൾ അനുഭവങ്ങൾ പങ്കുവെച്ചു.


ട്രഷറർ പി.എം. മോഹൻദാസ് നന്ദി രേഖപ്പെടുത്തി. വേദിയിൽ പണ്ടാതിമാരുടെ ഓണപ്പൂക്കളും ഉച്ചയ്ക്ക് ഓണസദ്യയും ഒരുക്കിയിരുന്നു. തുടർന്ന് പാട്ട്, നൃത്തം, വിനോദപരിപാടികൾ എന്നിവ അരങ്ങേറി.


കുട്ടായ്‌മയുടെ പ്രവർത്തനം കൂടുതൽ വിപുലപ്പെടുത്തി അംഗങ്ങളുടെ ക്ഷേമകാര്യങ്ങൾക്കും മാതൃവിദ്യാലയത്തിൻ്റെ വികസന പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുവാനും, സാന്ത്വന-സേവന-സഹായ പ്രവർത്തനങ്ങൾ നടത്തുവാനും തീരുമാനമായി.


ദേശീയഗാനത്തോടെ വൈകുന്നേരം പരിപാടി സമാപിച്ചു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.