പയ്യന്നൂരിൽ ലോഡിങ് തൊഴിലാളി ഓടയില്‍ മരിച്ച നിലയില്‍

 


                                                

പയ്യന്നൂര്‍: പയ്യന്നൂര്‍ എഫ്.സി.ഐ ഗോഡൗണിലെ ലോഡിങ് തൊഴിലാളിയെ ഓടയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അന്നൂര്‍ പടിഞ്ഞാറെക്കരയിലെ തായമ്പത്ത് രാജേഷ് (45) ആണ് മരിച്ചത്. പയ്യന്നൂര്‍ മൂരിക്കൊവ്വല്‍ ഉഷാ റോഡിലെ ഓവുചാലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 


കമിഴ്ന്നു കിടക്കുന്ന നിലയില്‍ ഇന്ന് ഉച്ചയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പയ്യന്നൂര്‍ പോലീസെത്തി നടപടിക്രമങ്ങള്‍ക്കു ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റി. 


രാജേഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനില്‍ പരാതി നല്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അന്നൂര്‍ പടിഞ്ഞാറെക്കരയിലെ പരേതരായ അമ്പുവിന്റെയും തായമ്പത്ത് കുഞ്ചിരിയുടെയും മകനാണ് മരിച്ച രാജേഷ്. 


സഹോദരങ്ങള്‍: ടി. കുമാരി, ടി. രാജീവന്‍(ലോഡിങ് തൊഴിലാളി എഫ്.സി.ഐ പയ്യന്നൂര്‍), ടി.രതീഷ് (നിര്‍മാണ തൊഴിലാളി), ടി. പുഷ്പ. 

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.