നാറാത്ത് : സി പി എം ശ്രമം ജനാധിപത്യത്തിന് അപമാനം . യു ഡി എഫ്
പരാജയ ഭീതിയിൽ സി പി എം കാടത്തം ജനാധിപത്യം അട്ടിമറിക്കാൻ. യു ഡി എഫ്
~~~~~~~*~~~~~~~~~~~~*~~~~~~
നാറാത്ത്: വോട്ടർ പട്ടിക പ്രസിദ്ധീകരണ നടപടികളുമായി ബന്ധപ്പെട്ട് പഞ്ചായത്തിൽ ഹിയറിങ്ങിന് ഹാജരാകുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തി വോട്ട് തള്ളിക്കാനുള്ള സി പി എം ശ്രമം ജനാധിപത്യത്തിന് അപമാനം.
രേഖകളില്ലാതെ രാഷ്ട്രീയം നോക്കി പൗരാവകാശങ്ങൾ ഹനിക്കാനുള്ള വ്യാപകമായി വോട്ട് തള്ളാൻ കൊടുത്ത് രേഖകളുമായി പഞ്ചായത്തിൽ ഹിയറിങ്ങിന് ഹാജരാകുന്നവരെ വീട്ടിൽ പോയും പൊതുമദ്ധ്യത്തിലും ഭീഷണിപ്പെടുത്തിയും സിൽബന്ധികളായ ഉദ്യോഗസ്ഥരെ ഉപയോഗിച്ചും വോട്ടവകാശം ഹനിക്കാനുള്ള ശ്രമം ജനാധിപത്യ വിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് യു ഡി എഫ് നാറാത്ത് പഞ്ചായത്ത് കമ്മറ്റി അഭിപ്രായപ്പെട്ടു.ഇത്തരം നീക്കങ്ങൾക്കുള്ള തിരിച്ചടി ജനങ്ങൾ തെരഞ്ഞെടുപ്പിൽ നൽകുമെന്നും യുഡിഎഫ് നാറാത്ത് പഞ്ചായത്ത് കമ്മിറ്റി യോഗം ചെയർമാൻ അഷ്‌ക്കർ കണ്ണാടിപ്പറമ്പിന്റെ അധ്യക്ഷതയിൽ അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു . രജിത്ത് നാറാത്ത് ,പിവി അബ്ദുല്ല മാസ്റ്റർ , എം പി മോഹനാംഗൻ ,ജയചന്ദ്രൻ മാസ്റ്റർ ,കെ കെ ഷിനാജ് , സി കുഞ്ഞഹമ്മദ് , കബീർ കണ്ണാടിപ്പറമ്പ് എംടി മുഹമ്മദ് പ്രസംഗിച്ചു .കൺവീനർ സുദീഷ് നാറാത്ത് സ്വാഗതവും പി ദാമോദരൻ നന്ദിയും പറഞ്ഞു .

Comments
Post a Comment