കണ്ണൂർ കുറ്റ്യാട്ടൂർ ഉരുവച്ചാലിൽ യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി
ഉരുവച്ചാലിൽ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം.
യുവതിക്കും യുവതിയെ കൊല്ലാൻ ശ്രമിച്ച യുവാവിനും പൊള്ളലേറ്റു. ഇരുവരെയും പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ പരുക്ക് ഗുരുതരമാണ്.
കുട്ടാവ് സ്വദേശിയായ ജിതേഷാണ് ആക്രമണം നടത്തിയത്. യുവതിയുടെ വീട്ടിലെത്തിയാണ് യുവാവ് ആക്രമണം നടത്തിയത്. കണ്ണൂർ എസിപി പ്രദീപൻ കണ്ണിപ്പൊയിലിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

Comments
Post a Comment