നാറാത്ത് : ലീഗ് നടപടി ജനാധിപത്യ മര്യാദയ്ക്ക് നിരക്കാത്തത്: സംവാദത്തിന് തയ്യാർ; DYFI കണ്ണാടിപ്പറമ്പ് ഈസ്റ്റ് മേഖലാ കമ്മിറ്റി

 



കണ്ണാടിപ്പറമ്പ്:


ജീവിച്ചിരിക്കുന്ന ഒരാളുടെ പേരിൽ റീത്ത് വെച്ച നടപടിയെ ന്യായീകരിച്ച ലീഗിനെതിരെ DYFI കണ്ണാടിപ്പറമ്പ് ഈസ്റ്റ് മേഖലാ കമ്മിറ്റി കടുത്ത പ്രതികരണം നടത്തി. റീത്ത് വെച്ച നടപടിയെ "നാടിന്റെ സംസ്കാരത്തിനും ജനാധിപത്യ മര്യാദയ്ക്കും വിരുദ്ധമായ പ്രവൃത്തിയാണിത്" എന്ന് DYFI പ്രസ്താവനയിൽ പറഞ്ഞു.


DYFI കണ്ണാടിപ്പറമ്പ് ഈസ്റ്റ് മേഖലാ കമ്മിറ്റി യുടെ പ്രസ്താവന


റീത്ത് വെച്ചതിനെ ശക്തമായി ന്യായീകരിച്ചത് ലീഗ് മെമ്പറാണ്. സ്ഥലത്തെ പ്രധാന ലീഗ് നേതാവിന്റെ മകൾ ഉൾപ്പെടെയാണ് റീത്ത് വെക്കുന്ന പരിപാടിയിൽ പങ്കെടുത്തത് എന്നാണ് നാട്ടുകാർ പറയുന്നത് എന്നും അതിനെ വീണ്ടും ന്യായീകരിച്ച് രംഗത്ത് വന്നതും യുത്ത് ലീഗും ലീഗ് മെമ്പറും ആണ്. നമ്മുടെ നാടിൻ്റെ സംസ്‌കാരം അല്ല റീത്ത് വെക്കൽ. നേരത്തെ നമ്മുടെ ജില്ലയിൽ പല ഭാഗങ്ങളിലും സംഘർഷ മേഖലയിലും ഇങ്ങനെ സംഭവം ഉണ്ടായിട്ടുണ്ട്. ഇവിടെ അത്തരം പ്രശ്‌നങ്ങളേ ഇല്ല എന്നും പ്രസ്‌താവനയിൽ ആരോപിച്ചു.


പകൽ വെളിച്ചത്തിൽ ഒരു എംഎൽഎ ക്കെതിരെ പരസ്യമായി റീത്തു വെച്ചതിന് ന്യായീകരിക്കുന്ന നിങ്ങൾ എന്തു പൊതുപ്രവർത്തകരാണ്. സംഘർഷ മേഖലയിൽ ഇരുട്ടിൻ്റെ മറവിൽ ഇത്തരം റീത്തുകൾ സമർപ്പിച്ചതായ വാർത്തകൾ വന്നിട്ടുണ്ട്. അത്തരം കാര്യങ്ങളെ എല്ലാവരും ശക്തമായി തള്ളിപ്പറയുകയാണ് ചെയ്‌തത്. ഇവിടെ നിങ്ങൾ റീത്ത് വച്ച് നടപടിയെ ന്യായീകരിക്കുകയാണ് ചെയ്യുന്നത്. ഒട്ടും ജനാധിപത്യ മര്യാദയ്ക്ക് നിരക്കാത്ത കാര്യമാണ് ചെയ്‌തത്. ജനങ്ങളിൽ വലിയ രോഷമാണ് ഇതിലൂടെ ഉളവായിട്ടുള്ളത്. ആ രോഷത്തിൽ നിന്ന് രക്ഷപ്പെടാൻ ആണ് വീണ്ടും ന്യായീകരിക്കുന്നത്. നിങ്ങൾ എത്ര ന്യായീകരിച്ചാലും ജീവിച്ചിരിക്കുന്ന ഒരാളുടെ പേരിൽ റീത്ത് വെച്ച് അപമാനിച്ചതിനെ ഈ നാടൊരിക്കലും അംഗീകരിക്കില്ല. അത് കണ്ണാടിപ്പറമ്പിന്റെ സംസ്ക്കാരവും അല്ല എന്നും


എത്രമാത്രം മര്യാദയോടു കൂടിയാണ് ആ പരിപാടിയിലേക്ക് പരിപാടിയുടെ ഭാഗമല്ലാത്ത, അടുത്ത വാർഡ് മെമ്പർ പോലുമല്ലാത്ത ഒരു ജനപ്രതിനിധിയെ അവിടെ നിൽക്കുന്നത് കണ്ടു പരിപാടിയിലേക്ക് ക്ഷണിച്ചതും. സംസാരിക്കാൻ വിളിച്ചതിനെയും നിങ്ങൾ പരിഹസിക്കുന്നതായി കണ്ടു. നിങ്ങൾക്ക് എന്ത് ജനാധിപത്യ മര്യാദയാണ് ഉള്ളത്. പ്രതിപക്ഷ ബഹുമാനം കാണിച്ച് മെമ്പറെ വിളിച്ചു സംസാരിക്കാൻ ക്ഷണിച്ചു. ആ മെമ്പറെ ഇരുത്തിക്കൊണ്ട് തന്നെയാണ് വികസന കാര്യങ്ങളിൽ എല്ലാവരും ഒന്നിക്കണമെന്നും ഇത്തരം പ്രവർത്തനങ്ങളെ എല്ലാവരും തള്ളിപ്പറയണമെന്നും ജീവിച്ചിരിക്കുമ്പോൾ റീത്ത് വെക്കുന്നത് നമ്മുടെ നാടിൻ്റെ സംസ്‌കാരമല്ല എന്നും അത് കടുത്ത പ്രകോപനപരമായ നടപടി ആണെന്നുമാണ് എംഎൽഎ പറഞ്ഞത്. അത് മെമ്പറെ ഇരുത്തി കൊണ്ട് തന്നെയാണ് പറഞ്ഞത്.


അതിനുശേഷമാണ് മെമ്പറെ സംസാരിക്കാൻ വിളിച്ചത്. അവർക്ക് അഭിപ്രായം പറയാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ട്. പക്ഷേ റീത്ത് വെച്ചതിനെ ന്യായീകരിച്ചപ്പോഴാണ് ബഹളം ആരംഭിക്കുന്നത്. അതിനുശേഷമാണ് റീത്ത് വെച്ച നടപടിയെ ന്യായീകരിച്ച മെമ്പറുടെ അഭിപ്രായത്തെ സംബന്ധിച്ചാണ് വീണ്ടും സംസാരിച്ചത് എന്നും


സ്ത്രീവിരുദ്ധതയുടെ ഒരു പ്രയോഗവും നിങ്ങളുടെ പ്രസ്‌താവനയിലുണ്ട്. 'കേവലം ഒരു വനിത മെമ്പറുടെ പ്രസ്‌താവനയ്ക്ക് മറുപടി പറയാൻ എഴുന്നേറ്റു' എന്ന് നിങ്ങൾ പറയുന്നത് എത്രമാത്രം സ്ത്രീവിരുദ്ധതയുടെ ഭാഗമാണ്. മെമ്പർക്ക് രാഷ്ട്രീയ വിമർശനം ഉയർത്താൻ പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. പക്ഷേ ജീവിച്ചിരിക്കുന്ന ഒരാളുടെ പേരിൽ റീത്ത് വച്ച നടപടി ന്യായീകരിച്ചത് തെറ്റാണ് എന്നും


10 വർഷം കൊണ്ട് 9 ലൈറ്റ് കൊടുത്ത നിങ്ങളും 4 വർഷം കൊണ്ട് 10 ലൈറ്റും കൊടുത്ത LDF ഉം


തമ്മിൽ എത്ര വ്യത്യാസമുണ്ട്.... ?


കണ്ണാടിപ്പറമ്പ് ഗവ:ഹയർ സെക്കണ്ടറി സ്‌കൂളിൽ 4 വർഷത്തെ കെ.വി. സുമേഷ് MLA മുഖാന്തിരം വികസന പ്രവർത്തനങ്ങൾ യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്.


ഇനിയും ഏറെയുണ്ട് എന്നും DYFI അറിയിച്ചു.


"10 വർഷത്തെ UDF MLA ചെയ്‌തതും, 4 വർഷം കൊണ്ട് K.V. സുമേഷ് MLA ചെയ്‌തതുമായ കാര്യങ്ങളിൽ തുറന്ന സംവാദത്തിന് ഞങ്ങൾ തയ്യാറാണ്. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കൂട്ടാളികളെയും കണ്ണാടിപ്പറമ്പിലേക്ക് ക്ഷണിക്കുന്നു," എന്ന് DYFI കണ്ണാടിപ്പറമ്പ് ഈസ്റ്റ് മേഖലാ കമ്മിറ്റി വെല്ലുവിളിച്ചു.




Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.