നാറാത്ത് : എം എം എൽ എ മാരുടെ കാലത്തെ അഴീക്കോട്‌ മണ്ഡലത്തിലെ വികസനവും ചർച്ച ചെയ്യാൻ പരസ്യ സംവാദത്തിന് തയ്യാർ - യൂത്ത് ലീഗ്.

 



DYFI യുടെ വെല്ലുവിളി യൂത്ത് ലീഗ് സ്വീകരിക്കുന്നു -കെ എം ഷാജിയുടെ 10 വർഷത്തെ കാലത്തെ വികസനവും കെ വി സുമേഷ് എം എൽ എ അടക്കമുള്ള സി പി എം എം എൽ എ മാരുടെ കാലത്തെ അഴീക്കോട്‌ മണ്ഡലത്തിലെ വികസനവും ചർച്ച ചെയ്യാൻ പരസ്യ സംവാദത്തിന് തയ്യാർ - യൂത്ത് ലീഗ് 


ലീഗുമായി ഒരു ബന്ധവുമില്ലാത്ത റീത്ത് വെച്ചുള്ള സമരത്തെ മുസ്‌ലിം ലീഗിന്റെ തലയിൽ കെട്ടി വെച്ച് മുസ്‌ലിം ലീഗ് മത്സരിക്കുന്ന വാർഡിൽ കലക്ക വെള്ളത്തിൽ മീൻ പിടിക്കാനുള്ള സി പി എം ശ്രമം തുറന്ന് കാട്ടിയതിൽ മനം നൊന്ത് DYFI യുടെ വെല്ലു വിളി കാണാൻ ഇടയായി. 

ഒമ്പത് വർഷത്തെ പിണറായി ഭരണത്തിന്റെ ആലസ്യത്തിൽ ഉറങ്ങുന്ന DYFI കുട്ടികളെ ഉണർത്താൻ യൂത്ത് ലീഗിന്റെ ഒറ്റ പോസ്റ്റ്‌ കൊണ്ട് സാധിച്ചതിൽ ചാരിഥാർഥ്യം ഉണ്ട്. 


കണ്ണാടിപ്പറമ്പ് ഹൈ സ്കൂളിലെ വികസനത്തെ കുറിച്ച് പ്രതിപാദിച്ചത് കണ്ടു. കെവി സുമേഷ് എം എൽ എ ഹൈ സ്കൂളിൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പ്രവർത്തി ഇനി നടക്കാനിരിക്കുന്നതെ ഉള്ളു( തറക്കല്ലിടൽ പൂർത്തിയായി) എന്ന വസ്തുത DYFI കുട്ടികൾക്ക് ആരെങ്കിലും പറഞ്ഞു കൊടുക്കണം. സുമേഷ് എം എൽ യുടെ കാലത്ത് ഹൈ സ്കൂളിൽ ഉദ്ഘാടനം ചെയ്ത പ്രവർത്തി കെ എം ഷാജിയുടെ കാലത്ത് അനുവദിച്ച പ്രവർത്തിയാണ്. മലയാളത്തിൽ പറഞ്ഞാൽ UDF എം എൽ എ യുടെ കുട്ടിക്ക് ഇടത് എം എൽ എ നൂല് കെട്ടൽ നടത്തി അത്രേ ഉള്ളൂ. ഇത്തരത്തിൽ നാറാത്ത് പഞ്ചായത്തിലെ മിനിസ്റ്റെഡിയം ഉൾപ്പെടെ പല കെ എം ഷാജിയുടെ പല പദ്ധതികളും ഉദ്ഘാടനം ചെയ്തിട്ടുണ്ട് സ്വാഭാവികം. 


ഇനി അഴീക്കോടിന്റെ വികസനം ചർച്ച ചെയ്യുമ്പോൾ പതിറ്റാണ്ടുകൾ സി പി എം എം എൽ മാർ ഉണ്ടായിരുന്ന അഴീക്കോട്‌ മണ്ഡലത്തിൽ മണ്ഡലത്തിന്റെ മുഖച്ചായ മാറ്റുന്ന വികസനങ്ങൾ നടന്നത് കെ എം ഷാജി യുടെ കാലത്താണ് എന്നത് പകൽ സത്യമാണ്. വികസനത്തെ വികസനം കൊണ്ട് മറുപടി പറയാൻ കഴിയാത്ത സി പി എമ്മും, DYFI യും റീത്തും വൈകാരികതയും ഉണ്ടാക്കി പിടിച്ചു നിക്കാനുള്ള വലിയ ശ്രമമാണ് നടത്തുന്നത്. അത് പാളിപ്പോയപ്പോൾ ഉള്ള ജാള്യത ജനം തിരിച്ചറിയുന്നുണ്ട്. 


DYFI ഒരുങ്ങിക്കോ പരസ്യ സംവാദത്തിന് സമയവും സ്ഥലവും നിശ്ചയിച്ചു അറിയിച്ചാൽ യൂത്ത് ലീഗ് സംവാദത്തിന് തയ്യാർ .


20 വർഷത്തെ അഴീക്കോടിന്റെ സി പി എം എം എൽ എ മാരുടെ വികസനവും 10 വർഷത്തെ UDF എം എൽ എ യുടെ വികസനവും രേഖകളുടെ അടിസ്ഥാനത്തിൽ നമുക്ക് ചർച്ച ചെയ്യാം. 


. ----- യൂത്ത് ലീഗ് ------

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.