കാ​സ​ർ​ഗോ​ട്ട് ബ​സ് അ​പ​ക​ടം; അഞ്ച്​പേ​ർ മ​രി​ച്ചു




കാ​സ​ർ​ഗോ​ഡ്: ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് ബ​സ് ഇ​ടി​ച്ചു ക​യ​റി അ​ഞ്ച്പേ​ർ മ​രി​ച്ചു. കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ലെ കാ​സ​ർ​ഗോ​ഡ് ത​ല​പ്പാ​ടി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.


അ​മി​ത വേ​ഗ​ത്തി​ൽ എ​ത്തി​യ ക​ർ​ണാ​ട​ക ആ​ർ​ടി​സി ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ഒ​രു ഓ​ട്ടോ​യി​ലും ബ​സ് ഇ​ടി​ച്ചി​രു​ന്നു. ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച​തി​ന് ശേ​ഷ​മാ​ണ് ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യ​ത്.


ഓ​ട്ടോ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​റും പ​ത്ത് വ​യ​സു​കാ​രി​യാ​യി​രു​ന്ന കു​ട്ടി​യും മ​രി​ച്ചു. കൂ​ടാ​തെ ബ​സ് കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്ന ത​ല​പ്പാ​ടി സ്വ​ദേ​ശി​നി ല​ക്ഷ്മി എ​ന്ന സ്ത്രീ ​ഉ​ൾ​പ്പെ​ടെ മൂ​ന്നു സ്ത്രീ​ക​ളും മ​രി​ച്ച​താ​യാ​ണ് വി​വ​രം.


Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.