കണ്ണൂർ സിറ്റി പോലീസ് അത്‌ലറ്റിക് മീറ്റ് ലോഗോ പ്രകാശനം ചെയ്തു
കണ്ണൂർ : കണ്ണൂർ സിറ്റി പോലീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് അത്‌ലറ്റിക് മീറ്റ് – 2025 സെപ്റ്റംബർ 19, 20 തീയതികളിൽ നടത്തപ്പെടും. മത്സരങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ലോഗോയുടെ പ്രകാശനം കണ്ണൂർ പോലീസ് കമ്മീഷണർ ശ്രീ നിധിൻരാജ് പി. ഐ.പി.എസ്. നിർവഹിച്ചു. ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർ തയ്യാറാക്കിയ ലോഗോകളിൽ നിന്ന് സി.പി.ഒ. നിതിൻ ടി. രൂപകൽപ്പന ചെയ്ത ലോഗോയാണ് തെരഞ്ഞെടുത്തത്. ചടങ്ങിൽ അഡീഷണൽ എസ്.പി. സജേഷ് വാഴളാപ്പിൽ, ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ച് എ.സി.പി. ജേക്കബ് എം.ടി., നാർക്കോട്ടിക് സെൽ എ.സി.പി. രാജേഷ് പി., സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി. ജോൺ എ.വി., സീനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അനീഷ് കുമാർ, കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി, ടെലികമ്മ്യൂണിക്കേഷൻ ഇൻസ്പെക്ടർ സന്തോഷ്, മാനേജർ ലിഷ എം.സി., അക്കൗണ്ട്സ് ഓഫീസർ സോനാ എ എന്നിവർ ഉൾപ്പെടെ നിരവധി ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.

Comments
Post a Comment