കുറ്റ്യാട്ടൂർ :- ടിപ്പർ ലോറി സൈക്കിളിൽ ഇടിച്ച് വിദ്യാർഥി മരിച്ചു

 


ചട്ടുകപ്പാറ: വേശാലയിൽ ടിപ്പർ ലോറി സൈക്കിളിൽ ഇടിച്ച് മദ്റസ വിദ്യാർഥി മരിച്ചു. വേശാലയിലെ ഇസ്മായിൽ സഖാഫി-ശാക്കിറ ദമ്പതികളുടെ മകൻ മുഹമ്മദ് ഹാദി (11) ആണ് മരിച്ചത്.


കൂടാളി ഹയർ സെക്കണ്ടറി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ് ഹാദി. അപകടത്തിൽ റബീഹ് (13), ഉമൈദ് (14) എന്നിവർക്കും പരുക്കേറ്റു. വേശാല ഖാദിരിയ മദ്റസ വിദ്യാർഥികളാണ് മൂവരും.


ശനി രാവിലെ 9.30 ഓടെ വേശാല എൽ.പി സ്കൂളിന് സമീപമാണ് അപകടം. മദ്റസ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥികൾ ഓടിച്ചിരുന്ന സൈക്കിളിൽ ചെങ്കല്ല് കയറ്റി വന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. പരുക്കേറ്റ വിദ്യാർഥികളെ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 പ്രവേശിപ്പിച്ചു..

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??