തളിപ്പറമ്പ് : 1893 സ്ഥാപിതമായ തളിപ്പ റമ്പിലെ ആദ്യത്തെ പ്രൈമറി വിദ്യാലയമായ മിഷൻ സ്കൂൾ (BEMLP) പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി.
തളിപ്പറമ്പിലെ രാഷ്ട്രീയ കല സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ ആദ്യക്ഷരം കുറിച്ച വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി സംഗമം മസൂദ് കായക്കൂലിന്റെ ആധ്യ ക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ് നിസാർ, ഡെപ്യൂട്ടി തഹസീൽദാർ കെ വി അബ്ദുൽ റഷീദ്, എ ബി സി ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് മദനി, തിരക്കഥാകൃത്ത് വിജേഷ് വിശ്യം, കെ വി വി ഇ എസ് പ്രസിഡന്റ് കെ എസ് റിയാസ്, Dr പ്ലാസിഡ് സെബാസ്റ്റ്യൻ, Dr രഞ്ജീവ് , സ്കൂൾ മാനേജ്മെന്റ് അംഗങ്ങളായ വിനോദ് തറയിൽ, റവ ഷിജു വർക്കി ജോൺ, പ്രധാന അദ്ധ്യാപിക കൊച്ചുറാണി, അലീമ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദ് ഹാരിസ് സ്വാഗതവും ഷിഹാബുദീൻ എസ് നന്ദിയും പറഞ്ഞു.
തുടർന്ന് പൂർവ്വ അദ്ധ്യാപകരെ ആദരിച്ചു. ഉസ്മാൻ തളിപ്പറമ്പിന്റെ മിമിക്സും റഷീദ് തളിപ്പറമ്പിന്റെ ഗാനമേളയും പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടിയും ഉണ്ടായിരുന്നു.
Comments
Post a Comment