കണ്ണൂരില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ് അപകടം; 15 പേര്‍ക്ക് പരിക്ക്





കണ്ണൂര്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം. 15 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ആരുടെയും പരിക്ക് സാരമുള്ളതല്ല. കണ്ണൂര്‍ ചെറുതാഴം അമ്പലം റോഡിലാണ് അപകടമുണ്ടായത്. കര്‍ണാടകയില്‍ നിന്നുള്ള അയ്യപ്പ ഭക്തരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.


പരിക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 23 പേരാണ് ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിലുണ്ടായിരുന്നത്.

Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..