കണ്ണൂർ : ഓണ്‍ലൈന്‍ ട്രേഡിലൂടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ കണ്ണികളായ കുടക് സ്വദേശികളെ പിടികൂടി കണ്ണൂര്‍ റൂറല്‍ പോലീസ്

 



പരിയാരം:: റൂറല്‍ ജില്ലയിലെ ചെറുതാഴം സ്വദേശിയായ പരാതിക്കാരനില്‍ നിന്നും ഒരു കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളെ പിടികൂടി.


കര്‍ണാടക കുടക് സ്വദേശികളായ ടി.എ.അനീഫ്, മഹമ്മദ് സഹദ് എന്നിവരെയാണ് കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി അനൂജ് പാളിവാളിന്റെ നിര്‍ദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് ഡി വൈ എസ് പി കീര്‍ത്തി ബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.


ഇതുവരെയായി ഈ കേസില്‍ 22 പ്രതികളില്‍ 7 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.


സമാനമായ രീതിയില്‍ മൊറാഴ സ്വദേശിയുടെ മൂന്നരക്കോടിയോളം രൂപ നഷ്ടപ്പെട്ട കേസില്‍ പോലീസിന്റെ ഇടപെടലിലൂടെ 32 ലക്ഷം രൂപ തിരികെ ലഭിക്കുകയും 3 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.



ഇത്തരത്തിലുള്ള തട്ടിപ്പ് നിങ്ങള്‍ക്ക് സംഭവിച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ 1930 വിളിക്കുകയോ



cybercrime.gov.in എന്ന വെബ്‌സൈറ്റില്‍ പരാതിപ്പെടുകയോ ചെയ്യണമെന്ന് റൂറല്‍ എസ്.പിയുടെ അറിയിപ്പില്‍ പറയുന്നു.

Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..