കേരള പ്രവാസി സംഘം കണ്ണൂർ ജില്ല കമ്മിറ്റി നടത്തുന്ന എയർപോർട്ട് മാർച്ച് ഡിസംബർ 16 ന് രാവിലെ 10 മണിക്ക്.

 



 കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കാൾ അനുവദിക്കുക, വിമാനത്താവളത്തിനോട് ചേർന്ന് ഹജ്ജ് ഹൗസ് നിർമ്മിക്കുക

 എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് കേരള പ്രവാസി സംഘം കണ്ണൂർ ജില്ലാ കമ്മിറ്റി തീരുമാനിച്ച ഡിസംബർ 13 14 15 തീയതികളിൽ നടക്കുന്ന വാഹന പ്രചരണ ജാഥയും, ഡിസംബർ 16ന് രാവിലെ 10 മണിക്ക് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ത്തിലേക്ക് നടക്കുന്ന എയർപോർട്ട് മാർച്ചും വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള മയ്യിൽ ഏരിയ സംഘാടക സമിതി യോഗം ഏരിയ പ്രസിഡൻ്റ് മനോജിൻ്റെ അദ്ധ്യക്ഷതയിൽ കേരള പ്രവാസി സംഘം ജില്ല വൈസ് പ്രസിഡൻ്റ് പ്രശാന്ത് എടക്കാനം ഉദ്ഘാടനം ചെയ്തു. വാഹന ജാഥക്ക് ഡിസംബർ 14 ന് 3 മണിക്ക് മയ്യിൽ ടൗണിൽ സ്വീകരണം നൽകും. സ്വാഗതസംഘം രൂപീകരണയോഗത്തിൽ സിപിഎം നേതാക്കളായ എൻ അനിൽകുമാർ, പി പവിത്രൻ, , കേരളപ്രവാസി സംഘം മയ്യിൽ ഏരിയ സെക്രട്ടറി ശിവൻ എന്നിവർ സംസാരിച്ചു. ഡിവൈഎഫ് ഐ ജില്ലാ കമ്മിറ്റി അംഗം എ പി മിഥുൻ എസ്എഫ് ഐ മയ്യിൽ ഏരിയ സെക്രട്ടറി സി വി അതുൽ എന്നിവർ സന്നിഹിതരായിരുന്നു.

ചെയർമാൻ :എം ഗിരീഷ്

 കൺവീനർ : 

Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..