കണ്ണൂർ : ഓട്ടോയിലും ബൈക്കിലും ഇടിച്ച് കാര്‍ നിര്‍ത്താതെ പോയി; രണ്ട് പേർക്ക് പരിക്ക്, കണ്ണൂരിൽ ഡ്രൈവര്‍ കസ്റ്റഡിയിൽ

 


മാതമംഗലം: മാതമംഗലം ബസാറിൽ കാർ ഓട്ടോയിൽ ഇടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. കെഎസ്ഇബി സബ് എഞ്ചിനീയറായ കുറ്റൂർ നെല്യാട് സ്വദേശി പ്രദീപൻ ഓടിച്ചിരുന്ന കാറാണ് ഓട്ടോയിലും ബൈക്കിലും ഇടിച്ചത്. അപകടത്തിൽ പരിക്ക് പറ്റിയ ഓട്ടോ ഡ്രൈവർ കാഞ്ഞിരങ്ങാട് സ്വദേശി രമേശൻ (48) പാണപ്പുഴ കച്ചേരിക്കടവ് ആഭി (11) എന്നിവർക്ക് പരിക്കേറ്റു.


ഇന്നലെ രാത്രി 9:20 ഓടെയാണ് അപകടം. കാറിടിച്ചിട്ടും നിർത്താനോ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനോ തയ്യാറാകാത്ത കാർ ഡ്രൈവർ മദ്യലഹരിയിലായിരുന്നു എന്ന് അപകട സ്ഥലത്ത് ഉണ്ടായിരുന്നവര്‍ ആരോപിച്ചു. ഇയാളെ രാത്രി തന്നെ പെരിങ്ങോം പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ രമേശൻ പരിയാരം മെഡിക്കൽ കോളേജിലും അഭി കണ്ണൂർ മിംസ് ഹോസ്പിറ്റലിലുമായി ചികിത്സയിലാണ്

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.