ഹെപ്പറ്റിറ്റിസ്-ബി ബാധിച്ച് പരിയാരം മെഡിക്കൽ കോളേജ് അശുപത്രിയിൽ പ്രവേശിപ്പിച്ച മാടായി സ്വദേശി മരിച്ചു .
ഹെപ്പറ്റിറ്റിസ്-ബി ബാധിച്ച്
വെങ്ങര ഗവ: ഐ ടി സി ക്കു മുൻവശത്ത് പ്രവർത്തിച്ചു വരുന്ന കഫേ ഗ്രിൻ സോൾ എന്ന വ്യാപാരസ്ഥാപനത്തിന്റെ ഉടമ അച്ചുമാന്റകത്ത് അബ്ദുള്‍ റഫീഖ് (52) മരണപ്പെട്ടത് .
മാടായി കോഴിബസാർ സ്വദേശിയാണ്.
പ്രവാസിയായിരുന്ന അബ്ദുള്‍ റഫീഖ് രണ്ടുവർഷം മുൻപാണ് ഗവ: ഐ ടി സി
ക്കു മുൻവശത്ത് കുടുംബ സമേതം താമസവും, അനുബന്ധമായി കഫേ ഗ്രിൻ സോൾ എന്ന വ്യാപാര സ്ഥാപനവും നടത്തിത്തുടങ്ങിയത്.
കുറച്ചുദിവങ്ങളായി മഞ്ഞപ്പിത്ത ബാധിതനായി പരിയാരം ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കവ്വായിക്കാരൻ അബ്ദുറഹിമാൻ്റെയും അച്ചുമ്മാന്റകത്ത് ബീവിക്കുഞ്ഞിയുടെയും മകനാണ്.
ഭാര്യ:
കെ പി ഹസീന.
മക്കൾ: ഫാത്തിമ, ഫാസിയ, ഫിർസ.
(മൂവരും വിദ്യാർത്ഥികൾ).
Comments
Post a Comment