മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം
ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം അജാസ് : സ്മൈൽ സൂപ്പർ മാർക്കറ്റ് ജീവനക്കാരൻ. വിഷ്ണു : അലൂമിനിയം ഫാബ്രിക്കേഷൻ (വർക്ക് ) മുണ്ടേരി: മുണ്ടേരി പാലത്തിനു സമീപം ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് 2 യുവാക്കൾ മരിച്ചു. ഇന്നു വൈകീട്ട് 6 മണിയോടെയാണ് സംഭവം. കയ്യങ്കോട്ടെ ഹാരിസിൻ്റെ മകൻ അജാസ് (22), കണ്ണാടിപ്പറമ്പ് കാരയാപ്പിലെ വിഷ്ണു (22) എന്നിവരാണ് മരിച്ചത്. ബൈക്ക് യാത്രക്കാരാണ് ഇരുവരും. മുണ്ടേരി ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പും കണ്ണാടിപ്പറമ്പ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇവരെ ഉടൻ കണ്ണൂർ എകെജി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Comments
Post a Comment