കൊയ്യം പുളിയത്താൻ പറമ്പ് മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രമഹോത്സവത്തിന് ഭക്തജനപ്രവാഹം
കൊയ്യം :പുളിയത്താൻ പറമ്പ് മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന തിരുവപ്പന മഹോത്സവത്തിനു ഭക്തജന തിരക്കേറുന്നു.27ന് പെരിന്തലേരി ഉദയംകണ്ടി മടപ്പുരയിൽ നിന്നും ആരംഭിച്ച കലവറ നിറക്കാൻ ഘോഷയാത്ര ഭക്തജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.വൈകുന്നേരം 8 മണിക്ക് നടന്ന സാംസ്കാരിക സമ്മേളനം മലബാർ ദേവസ്വം ബോർഡ് എസ്റ്റാബ്ലിഷ് മെൻ്റ് സ്റ്റാൻൻ്റിംങ് കമ്മിറ്റി ചെയർമാൻ കെ. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു.അധ്യാപകനും, എഴുത്തുകാരനും പ്രഭാഷകനുമായ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.അയ്യപ്പ സേവാസംഘം അഖിലേന്ത്യാ ജനറൽ സെക്രട്ടറി കൊയ്യം ജനാർദ്ദനൻ, കെ.കെ രഘുനാഥൻ മാസ്റ്റർ ,ടി രാജ് കുമാർ ,കെഎം ഇബ്രാഹിം തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.തുടർന്ന് അൻപതിൽപ്പരം വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറി.
പ്രതിഷ്ഠാദിനമായ വ്യാഴാഴ്ച അഷ്ടദ്രവ്യ ഗണപതി ഹോമം വൈകുന്നേരം 3 മണിക്ക് മലയിറക്കൽ, അഞ്ചുമണിക്ക് ഊട്ടും വെള്ളാട്ടം,രാത്രി 7.30ന് പാറക്കാടി ശ്രീ പൊട്ടൻ ദേവസ്ഥാനത്ത് നിന്നും വർണ്ണശബളമായ കാഴ്ച വരവും, രാത്രി 10 മണിക്ക് മടയന്റെ കലാശവും കലശമെഴുന്നള്ളത്തും നടക്കുന്നു.വെള്ളിയാഴ്ച രാവിലെ അഞ്ചുമണിക്ക് താരുവപ്പന വെള്ളാട്ടത്തോടെയാണ് മഹോത്സവം സമാപിക്കുന്നത്.
Comments
Post a Comment