വോട്ടര്‍ പട്ടിക : വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും ഹെല്‍പ്പ് ഡെസ്ക് തുറന്നു

 




വോട്ടർ പട്ടികയില്‍ പേരു ചേർക്കല്‍, തിരുത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് സേവനം നല്കാൻ ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും ഹെല്‍പ്പ് ഡെസ്ക് ആരംഭിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ അറിയിച്ചു.

വോട്ടർ പട്ടികയില്‍ പേരു ചേർക്കാൻ ഈ മാസം 28 വരെ അവസരമുണ്ട്.


18 വയസ്സ് പൂർത്തിയായവർക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേർക്കുന്നതിനും, 17 വയസ്സ് പൂർത്തിയായവർക്ക് മുൻകൂറായി വോട്ടര്‍ പട്ടികയില്‍ പേര് ചേർക്കുന്നതിനും അപേക്ഷിക്കാം. എന്നാല്‍ 17 വയസുള്ള അപേക്ഷകർ 18 വയസ്സ് പൂർത്തിയാകുന്നതിനനുസരിച്ച്‌ മാത്രമേ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുകയുള്ളു.


തിരിച്ചറിയില്‍ കാർഡിലെ തെറ്റ് തിരുത്തല്‍, മേല്‍വിലാസത്തിലെ മാറ്റം, വോട്ടർ കാർഡ് മാറ്റം, ഭിന്നശേഷിക്കാരെ അടയാളപ്പെടുത്തല്‍ എന്നീ ആവശ്യങ്ങള്‍ക്ക് വില്ലേജ്/ താലൂക്ക് ഓഫീസുകളിലെ ഹെല്‍പ് ഡെസ്ക് സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.


ഇ-സേവന കേന്ദ്രങ്ങള്‍ മുഖേനയോ, www.voters.eci.gov.in എന്ന വെബ്സൈറ്റ് മുഖേനയോ വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ് മുഖേനയോ ബി.എല്‍.ഒ മാരുടെ സഹായത്തോടുകൂടിയോ അപേക്ഷകള്‍ നല്‍കാം.മരണപ്പെട്ട് പോയവരെയും,സ്ഥലം മാറി പോയവരെയും വോട്ടർ പട്ടികയില്‍ നിന്നും ഒഴിവാക്കുന്നതിന് ബന്ധപ്പെട്ടവർ അപേക്ഷകള്‍ നല്‍കേണ്ടതാണ്.


പട്ടികവർഗ വിഭാഗത്തില്‍ നിന്നും പുതുതായി പേര് ചേർക്കാൻ തിങ്കളാഴ്ച്ച (23.11.2024) നങ്ക വോട്ട് കാമ്ബയിൻ ദിനമായി ആചരിക്കും. ഇതിൻ്റെ ഭാഗമായി എസ് ടി പ്രൊമോട്ടർമാർ വീടുകളിലെത്തി പേര് ചേർക്കും. കോളജുകളിലെ പതിനെട്ട് വയസുകഴിഞ്ഞ എല്ലാ വിദ്യാർത്ഥികളെയും വോട്ടർ പട്ടികയില്‍ ചേർക്കാൻ സബ് കളക്ടർ അനൂപ് ഗാർഗിന്റെ നേതൃത്വത്തില്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..