പുല്ലാഞ്ഞ്യോട് എഎൽ പി സ്കൂൾ:നാടിൻ്റെ ആഘോഷമായി പൂർവ അധ്യാപക വിദ്യാർത്ഥി സംഗമം
നാടിൻ്റെ ആഘോഷമായി
പൂർവ അധ്യാപക വിദ്യാർത്ഥി സംഗമം
'കൊട്ടക്ക മരച്ചോട്ടിൽ'.
പുല്ലാഞ്ഞ്യോട് എഎൽ പി സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പൂർവ അധ്യാപക വിദ്യാർത്ഥി സംഗമം 'കൊട്ടക്ക മരച്ചോട്ടിൽ' തലമുറകളുടെ അനുഭവങ്ങൾ പങ്കുവെച്ചും കലാപരിപാടികൾഅവതരിപ്പിച്ചും ഒരു നവ്യാനുഭവമാണ് ഏവർക്കും സമ്മാനിച്ചത്. സംഘാടകസമിതി ചെയർമാൻ ശ്രീ കെ സി സുമിത്രൻ്റെ അധ്യക്ഷതയിൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ സി എം കൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. കുറുമാത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ രാജീവൻ പാച്ചേനി മുഖ്യാതിഥിയായിരുന്നു. സംഘാടകസമിതി ചെയർമാൻ ശ്രീ പി പി ബാലകൃഷ്ണൻ,വാർഡ് മെമ്പർ രമ്യ വി,പിടിഎ പ്രസിഡൻറ് സന്തോഷ് വി കെ ,മദർ പി ടി എ പ്രസിഡണ്ട് മോനിഷ ഷാജി സീനിയർ അസിസ്റ്റൻറ് ആശാ ദേവി കെ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. എച്ച് എം സുനിത കുമാരി പി വി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പ്രവീൺ കെ നന്ദിയും പറഞ്ഞു. പൂർവ അധ്യാപകർ,80 വയസ്സ് പൂർത്തിയായ പൂർവ്വ വിദ്യാർത്ഥികൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
Comments
Post a Comment