ചിറക്കൽ : കോലത്തിരിയുടെ മണ്ണിൽ ഇടിമുഴക്കവുമായി മഴവില്ല് ഫുട്ബാൾ മേള സമാപിച്ചു.

 


ചിറക്കൽ: അഴിക്കോട് മണ്ഡലം സമഗ്രവിദ്യാഭ്യാസ പദ്ധതി മഴവില്ലിൻ്റെ ഭാഗമായി ചിറക്കൽ പഞ്ചായത്ത് തല ഫുട്ബാൾ മത്സരങ്ങൾ സമാപിച്ചു. കാലത്ത് 7.50 ന് ചിറക്കൽ പഞ്ചായത്ത് പ്രസിഡൻ്റ് ചുമതലയുള്ള ശ്രീ. അനിൽകുമാർ, സ്റ്റാൻ്റിഗ് കമ്മറ്റി ചെയർപേഴ്സൻ ശ്രീമതി വത്സല, ക്ഷേമകാര്യസമിതി അധ്യക്ഷൻ ശ്രീ. എൻ ശശീന്ദ്രൻ തുടങ്ങിയവർ കളിക്കാരെ 'പരിചയപ്പെട്ടു. തുടർന്ന് നടന്ന മത്സരങ്ങളിൽ യു.പി. സ്കൂൾ വിഭാഗം ആൺകുട്ടികളിൽ രാജാസ് യു.പി.എസ് ചിറക്കൽ വിജയികളായി. ഗവ:യു.പി.എസ് കാട്ടാമ്പള്ളി റണ്ണേഴ്സ് അപ്പുമായി. യു.പി.വിഭാഗം പെൺകുട്ടികളിൽ പുഴാതി സെൻട്രൽ യു പി സ്കൂൾ വിജയികളായി. രാമഗുരു യു.പി.എസ്. റണ്ണറപ്പുമായി. എൽ.പി.വിഭാഗം ആൺകുട്ടികളിൽ പുഴാതി സരസ്വതീ വിലാസം LPS വിജയികളും അലവിൽ നോർത്ത് LPS റണ്ണറപ്പുമായി. പെൺകുട്ടികളുടെ വിഭാഗത്തിൽ അലവിൽ നോർത്ത് LPS വിജയികളായി. വിജയികൾക്ക് അഴിക്കോട് MLA ശ്രീ. കെ. വി സുമേഷ് ട്രോഫികളും മെഡലുകളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. ശ്രീ. അനൂപ് പറശ്ശിനിക്കടവും, ശ്രീ. അഫ്സൽ കണ്ണാടിപ്പറമ്പും മത്സരങ്ങൾ നിയന്ത്രിച്ചു.






Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.