കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവം; കരാറുകാരൻ അറസ്റ്റിൽ, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് പൊലീസ്

 




പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവത്തില്‍ കരാറുകാരൻ അറസ്റ്റിൽ. തിരുവല്ല കവിയൂർ സ്വദേശി പി കെ രാജനാണ് അറസ്റ്റിലായത്. കരാറുകാരനാണ് അപകടത്തിന്‍റെ ഉത്തരവാദിത്വം. സുരക്ഷാ മുന്നറിയിപ്പുകൾ ഇല്ലാതെ റോഡിന് കുറുകെ കയർ കെട്ടിയത് അപകടകാരണമായി എന്ന് പൊലീസ് പറഞ്ഞു. 



ഇന്നലെ വൈകിട്ടാണ് മരം മുറിക്കുന്നത്തിൻ്റെ ഭാഗമായി കെട്ടിയിരുന്ന കയറിൽ കുരുങ്ങി ആലപ്പുഴ തകഴി സ്വദേശിയായ സിയാദ് മരിക്കുന്നത്. പായിപ്പാട് ഉള്ള ബന്ധുവീട്ടിൽ നിന്ന് മടങ്ങും വഴിയായിരുന്നു അപകടം. മുത്തൂർ സർക്കാർ സ്കൂൾ വളപ്പിലെ മരം മുറിക്കുന്നതിൻ്റെ ഭാഗമായി ഗതാഗതം നിയന്ത്രിക്കാൻ കരാറുകാർ റോഡിന് കുറുകെ കെട്ടിയ കയർ സിയാദിന്റെ കഴുത്തിൽ കുരുങ്ങുകയായിരുന്നു. സിയാദിൻ്റെ ഭാര്യയേയും കുട്ടികളെയും പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചിരുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് റോഡിൽ കയർ വലിച്ച് കെട്ടിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കരാറുകാരൻ ഉൾപ്പെടെ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കരാറുകാരൻ്റെ അറസ്റ്റാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.