അസം സ്വദേശിയായ വ്ളോഗറെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മലയാളി യുവാവ് പിടിയില്‍

 



ബംഗലൂരു : ബംഗലൂരു ഇന്ദിരാനഗര്‍ റോയല്‍ ലിവിങ്സ് അപ്പാര്‍ട്ട്മെന്റില്‍ അസം സ്വദേശിനിയായ വ്ളോഗറെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മലയാളി യുവാവ് പിടിയില്‍. കണ്ണൂര്‍ സ്വദേശി ആരവ് ഹനോയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഉത്തരേന്ത്യയില്‍ നിന്നാണ് ഇയാള്‍ കര്‍ണാടക പൊലീസിന്റെ പിടിയിലായത്. രാത്രിയോടെ ബെംഗളൂരുവിലെത്തിക്കും. പ്രതിക്കായി കര്‍ണാടകയിലും അയല്‍ സംസ്ഥാനങ്ങളിലും തിരച്ചില്‍ തുടരുന്നതിടെ ആരവ് ഹാനോയ് പോലീസിനെ വിളിച്ച് കീഴടങ്ങാന്‍ തയ്യാറെന്ന് അറിയിക്കുക യായിരുന്നു. നവംബര്‍ 26-ന് രാവിലെ ആണ് ബെംഗളൂരുവില്‍ നിന്ന് ആരവ് രക്ഷപ്പെട്ടത്. മജസ്റ്റിക് റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്ന് ആരവിന്റെ സിസിറ്റിവി ദൃശ്യം പോലീസിന് കിട്ടിയിരുന്നു. അന്ന് തന്നെ ആരവ് സംസ്ഥാനം വിട്ടെന്ന് പോലിസ് കണ്ടെത്തിയിരുന്നു.


കൊലപാതകത്തിന് ശേഷം രാവിലെ 8.25 ഓടെ കാര്‍ വിളിച്ച് മെജസ്റ്റിക് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. മെജസ്റ്റിക് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആ സമയത്ത് ഉത്തരേന്ത്യയിലേക്ക് മാത്രമായിരുന്നു ട്രെയിനുകള്‍ ഉണ്ടായിരുന്നത്. ഇതു പ്രകാരമുള്ള അന്വേഷണമാണ് പ്രതിയെ കണ്ടെത്താന്‍ സഹായിച്ചതെന്നാണ് റിപ്പോര്‍ട്ട്. അസം സ്വദേശിയായ വ്ളോഗര്‍ മായ ഗൊഗോയിയെ കാമുകനായ മലയാളി യുവാവ് ആസൂത്രിതമായാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. കണ്ണൂര്‍ തോട്ടട സ്വദേശിയാണ് 21-കാരനായ ആരവ്. ബെംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ സ്റ്റുഡന്റ് കൗണ്‍സലറായി ജോലിചെയ്യുക യായിരുന്നു. കൊല്ലപ്പെട്ട 19-കാരിയായ മായയുമായി ആറു മാസത്തോളമായി അടുപ്പത്തിലായിരുന്നു ആരവ്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ഇരുവരുടേയും ബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസില്‍ നിന്നും ലഭിച്ച വിവരം. ചൊവ്വാഴ്ച്ചയാണ് ഇന്ദിരാനഗര്‍ സെക്കന്‍ഡ് സ്റ്റേജിലെ റോയല്‍ ലിവിങ്സ് സര്‍വീസ് അപ്പാര്‍ട്‌മെന്റില്‍ മായയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. മുറിയിലെ കട്ടിലില്‍ കിടക്കുന്നനിലയിലാണ് മായയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്. നെഞ്ചിലും തലയിലും മുറിവുകളുണ്ടായിരുന്നു. നെഞ്ചില്‍ ആഴത്തിലുണ്ടായ മുറിവാണ് മരണകാരണം. യുവതിയുടെ മൊബൈല്‍ ഫോണും മുറിയില്‍നിന്ന് പോലീസ് കണ്ടെടുത്തിരുന്നു.

Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..