വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്; അധ്യാപകൻ അറസ്റ്റിൽ`
വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്; അധ്യാപകൻ അറസ്റ്റിൽ`
മലപ്പുറം: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ സിനിമാ സീരിയൽ താരം കൂടിയായ അധ്യാപകൻ അറസ്റ്റിൽ. വണ്ടൂർ സ്വദേശി മുക്കണ്ണ് അബ്ദുൽ നാസറാണ് അറസ്റ്റിലായത്.
പീഡന വിവരം കുട്ടി വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടർന്ന് വണ്ടൂർ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിരവധി സിനിമകളിലും സീരിയലുകളിലും ഇയാൾ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു. ഇയാൾ കൂടുതൽ പേരെ പീഡനത്തിന് ഇരയാക്കിയോ എന്ന കാര്യം അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

Comments
Post a Comment