പാപ്പിനിശ്ശേരി :മുഹമ്മദ് ശമീമിനെ ആദരിച്ചു
പാപ്പിനിശ്ശേരി :
സി.എൻ.അഹമ്മദ് മൗലവി പുരസ്കാരം നേടിയ എഴുത്തുകാരനും പ്രഭാഷകനുമായ ടി പി .മുഹമ്മദ് ശമീമിനെ പാപ്പിനിശ്ശേരി ഒരുമ കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. കഥാകൃത്ത് കെ. ടി. ബാബുരാജ് ചടങ്ങ് ഉദ്ഘാടനം നിർവ്വഹിച്ചു. ചിന്തയുടെ പുതിയ വഴികൾ തുറന്ന് തരുന്നതാണ് മുഹമ്മദ് ശമീമിൻ്റെ എഴുത്തുകളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരുമ പാപ്പിനിശ്ശേരിയുടെ ആദരം കെ. ടി. ബാബുരാജ് മുഹമ്മദ് ശമീമിന് കൈമാറി. എഴുത്തുകാരൻ ഇയ്യ വളപട്ടണം, സീനിയർ ജേർണലിസ്റ്റ് ഫോറം ജില്ലാ കമ്മിറ്റി അംഗം സി. കെ. എ. ജബ്ബാർ, യുവ കവിയത്രി എസ്. എ.പി.
സാജിദ എന്നിവർ സംസാരിച്ചു. ഒരുമ വെൽഫെയർ സൊസൈറ്റി ചെയർമാൻ കെ. കെ.പി മുസ്തഫ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി എം. നവാസ് സ്വാഗതം പറഞ്ഞു.
.
Comments
Post a Comment