ചേലേരി : കേരള സ്റ്റേറ്റ് പെൻഷനേർസ് സംഘ് മയ്യിൽ ബ്ലോക്ക് വാർഷിക സമ്മേളനം നടന്നു

 


ചേലേരി: സഹനത്തിലൂടെയും അവഗണനയിലൂടെയും വളർന്ന് ഇന്ന് കേരളത്തിലെ പെൻഷനേഴ്സ് മേഖലയിൽ ശ്രദ്ധേയമായ സംഘടനയായി മാറിയിരിക്കുകയാണ് കേരള സ്റ്റേറ്റ് പെൻഷനേർസ് സംഘ് എന്ന് വി.പി.മുരളീധരൻ പറഞ്ഞു. മയ്യിൽ ബ്ലോക്ക് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡണ്ട് കെ.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ഇ.പി.ഗോപാലകൃഷ്ണൻ, കൊളച്ചേരി പഞ്ചായത്ത് മെമ്പർ വി.വി.ഗീത,സേവാഭാരതി സംസ്ഥാന സെക്രട്ടറി എം. രാജീവൻ, ഖജാൻജി ബാബു വികാസ് ,ടി. അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എൻ. വി. മോഹനൻ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കെ. പ്രകാശൻ (പ്രസിഡണ്ട്), സി. രമേശൻ (സെക്രട്ടറി), ബാബു വികാസ് (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു. ഡി. എ കുടിശ്ശിക ഉടനെ അനുവദിക്കാനും പെൻഷൻ പരിഷ്കരണ നടപടി ആരംഭിക്കാനും മെഡിസെപ്പ് അപാകതകൾ പരിഹരിക്കാനും സർക്കാറിനോട് ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രമേയം പാസ്സാക്കി. സി. രമേശൻ സ്വാഗതവും എം.വി.ജയരാജൻ നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..