എസ്.ഡി.പി.ഐ വഖഫ്-മദ്രസ സംരക്ഷണ റാലിയും പൊതു സമ്മേളനവും നാളെ

 


കണ്ണൂർ: വഖഫ്-മദ്രസ സമ്പ്രദായങ്ങളെ തകർക്കുകയെന്ന ആർ.എസ്.എസ്. അജണ്ട നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ നയത്തിനെതിരേ

എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം  വഖഫ്-മദ്രസ സംരക്ഷണ സമിതി 28ന് വളപട്ടണത്ത് വഖഫ് മദ്രസ സംരക്ഷണ റാലിയും പൊതു സമ്മേളനവും നടത്തും.

വ്യാഴാഴ്ച വൈകുന്നേരം 5 ന്

വളപട്ടണം ഹൈസ്കൂൾ പരിസരത്തു നിന്ന്

ബഹുജന റാലി ആരംഭിക്കും.

വൈകുന്നേരം 6.30ന് 

വളപട്ടണം ടാക്സി സ്റ്റാൻഡിൽ

നടക്കുന്ന പൊതു സമ്മേളനം എസ്.ഡി.പി.ഐ കണ്ണൂർ ജില്ലാ പ്രസിഡണ്ട് 

എ സി ജലാലുദ്ദീൻ

ഉദ്ഘാടനം ചെയ്യും.

എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം വഖഫ്-മദ്രസ സംരക്ഷണ സമിതി  ചെയർമാൻ റഷീദ് ഹാജി അധ്യക്ഷത വഹിക്കും. കൺവീനർ

അബ്ദുള്ള നാറാത്ത് 

സ്വാഗതം പറയും.

പൊതുസമ്മേളനത്തിൽ പ്രമുഖ പണ്ഡിതരും പ്രഭാഷകരുമായ ഹാഫിള് അഫ്സൽ ഖാസിമി കൊല്ലം, 

മുഹമ്മദ്‌ അൻസാരി അൽ ഖാസിമി(പുതിയതെരു ടൗൺ  ജുമുഅ മസ്ജിദ് ഖത്തീബ്), മൊയ്തു ദാരിമി(ഉളിയിൽ കേന്ദ്ര മഹല്ല് ഖത്തീബ്),

മുഹമ്മദ്‌ ശരീഫ്‌ മൗലവി(ചാലാട് ചിറക്കൽ കുളം ജുമുഅ മസ്ജിദ് ഖത്തീബ്), പി കെ

അബ്ദുസ്സലാം (വെൽഫെയർ പാർട്ടി അഴീക്കോട് മണ്ഡലം പ്രസിഡണ്ട്), 

നാസർ പാപ്പിനിശ്ശേരി(

കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ട്),

സൈനുൽ ആബിദീൻ തങ്ങൾ(വളപട്ടണം ജമാഅത്ത് പള്ളി മുത്തവല്ലി), അഷറഫ് പാപ്പിനിശ്ശേരി(ഐ എൻ.എൽ മണ്ഡലം പ്രസിഡണ്ട്), 

അസീസ് മാസ്റ്റർ മാങ്കടവ്

(വഖഫ്-മദ്രസ സംരക്ഷണ സമിതി കൺവീനർ), അഷ്കർ മൗലവി പൂതപ്പാറ, അഡ്വ. ജാഫർ പാപ്പിനിശ്ശേരി, സാമൂഹിക പ്രവർത്തകൻ കെ സി സലീം വളപട്ടണം, ഷാഫി സി(പാപ്പിനിശ്ശേരി പഞ്ചായത്ത് 16ാം വാർഡ് മെമ്പർ), സിദ്ദീഖുൽ അക്ബർ(

എസ്.ഡി.പി.ഐ. വളപട്ടണം പഞ്ചായത്ത് പ്രസിഡണ്ട് ) തുടങ്ങി വിവിധ

മത - സാമൂഹിക - രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കും.

എസ്.ഡി.പി.ഐ. വഖഫ്-മദ്രസ സംരക്ഷണ സമിതി കൺവീനർ

ഖാലിദ് പുതിയതെരു നന്ദി പറയും..


വാർത്താസമ്മേളനത്തിൽ

റഷീദ് ഹാജി (ചെയർമാൻ, 

എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം വഖഫ്-മദ്രസ സംരക്ഷണ സമിതി)അബ്ദുള്ള നാറാത്ത് (കൺവീനർ,

എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം വഖഫ്-മദ്രസ സംരക്ഷണ സമിതി)

റഹീം പൊയ്ത്തുംകടവ് (എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം വൈസ് പ്രസിഡണ്ട്)

സുനീർ പൊയ്ത്തുംകടവ്: (അഴീക്കോട് മണ്ഡലം കമ്മിറ്റി അംഗം)

എന്നിവർ പങ്കെടുത്തു..

Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..