പറശ്ശിനി മടപ്പുരയിൽ പുത്തരി തിരുവപ്പന ഉത്സവം ഡിസംബർ രണ്ടിന് തുടങ്ങും

 


പറശ്ശിനി മടപ്പുര മുത്തപ്പൻ സന്നിധാനത്തിലെ തിരുവപ്പന ഉത്സവം ഡിസംബർ രണ്ടിന് തുടങ്ങും. തിങ്കളാഴ്ച രാവിലെ 9.46-നും 10.16-നും മധ്യേയാണ് കൊടിയേറ്റം. പി.എം. സതീശൻ മടയന്റെ സാന്നിധ്യത്തിൽ മാടമന ഇല്ലത്ത് നാരായണൻ നമ്പൂതിരി കൊടിയേറ്റും. ഉച്ചക്ക് നിവേദ്യസാധനങ്ങൾ ശ്രീകോവിലിൽ സമർപ്പിക്കും. വൈകീട്ട് മൂന്നുമുതൽ മലയിറക്കൽ കർമം. നാലുമുതൽ തയ്യിൽ തറവാട്ടുകാരുടെ ആയോധനകലാ അഭ്യാസത്തോടെയുള്ള കാഴ്ചവരവ് ക്ഷേത്രത്തിൽ പ്രവേശിക്കും. തുടർന്ന് തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിലെ പതിനഞ്ചോളം ദേശക്കാരുടെ വർണപ്പകിട്ടാർന്ന കാഴ്ചവരവ്‌ മുത്തപ്പ സന്നിധിയിലെത്തും. സന്ധ്യക്ക് മുത്തപ്പന്റെ വെള്ളാട്ടം. തുടർന്ന് അന്തിവേലയ്ക്ക് പറശ്ശിനി മടപ്പുര കുടുംബംഗങ്ങളും കഴകക്കാരും കുന്നുമ്മൽ തറവാട്ടിലേക്ക് കലശം എഴുന്നള്ളിക്കുന്നതിനായി പുറപ്പെടും. രാത്രി പഞ്ചവാദ്യസംഘത്തോടൊപ്പം കലശം എഴുന്നള്ളിച്ച്‌ മടപ്പുരയിൽ പ്രവേശിക്കും


മൂന്നിന് പുലർച്ചെ 5.30-ന് പുത്തരി ഉത്സവത്തിന്റെ ആദ്യ തിരുവപ്പന നടക്കും. രാവിലെ പത്തുമുതൽ തയ്യിൽ തറവാട്ടുകാരെയും തുടർന്ന് വിവിധ ദേശങ്ങളിൽനിന്നും വന്ന കാഴ്ചവരവുകാരെയും മുത്തപ്പൻ അനുഗ്രഹിച്ച്‌ യാത്രയയയ്ക്കും. ആറിന് രാവിലെ നടക്കുന്ന കലശാട്ടത്തോടുകൂടി ഉത്സവം കൊടിയിറങ്ങും. തുടർന്ന് എല്ലാ ദിവസവും തിരുവപ്പനയും വെള്ളാട്ടവും ഉണ്ടാകും.


ഉത്സവത്തോടനുബന്ധിച്ച് അഞ്ചിനും ആറിനും പറശ്ശിനി മടപ്പുര മുത്തപ്പൻ കഥകളിയോഗം വക കഥകളിയും ഏഴിന് രാത്രി പത്തിന് രാമചന്ദ്ര പുലവറും സംഘവും അവതരിപ്പിക്കുന്ന തോൽപ്പാവക്കൂത്തും ഉണ്ടാകും. ധർമശാലയിൽ നടന്ന പത്രസമ്മേളനത്തിൽ പി.എം. വിനോദ് കുമാർ, പി.എം. സുജിത്ത് കുമാർ, പി. സജീവൻ, പി.എം. സുജിത്ത്, ശരത്ത് പ്രമോദ് എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..