വഖ്ഫിനെയും മദ്രസകളെയും തകർക്കാനുള്ള നീക്കത്തെ എന്തു വില കൊടുത്തും തടയണം: എ സി ജലാലുദ്ദീൻ
എസ്.ഡി.പി.ഐ വഖഫ്-മദ്രസ സംരക്ഷണ റാലിയും പൊതു സമ്മേളനവും നടത്തി
കണ്ണൂർ: വഖഫ്-മദ്രസ സമ്പ്രദായങ്ങളെ തകർക്കുകയെന്ന ആർ.എസ്.എസ്. അജണ്ട നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തെ എന്തു വില കൊടുത്തും തടയണമെന്ന്
എസ്.ഡി.പി.ഐ
കണ്ണൂർ ജില്ലാ പ്രസിഡണ്ട്
എ സി ജലാലുദ്ദീൻ.
എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം വഖഫ്-മദ്രസ സംരക്ഷണ സമിതി വളപട്ടണത്ത് സംഘടിപ്പിച്ച വഖഫ്- മദ്രസ സംരക്ഷണ റാലിയും പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മുസ്‌ലിംകളെ അപരവൽക്കരിക്കുകയും അവരുടെ സ്വത്തുക്കൾ കൊള്ളയടിക്കാനുമാണ് സംഘപരിവാര നിയന്ത്രണത്തിലുള്ള സർക്കാർ ശ്രമിക്കുന്നത്. വലിയൊരു വിഭാഗം ജനതയെ പൗരത്വവും അസ്ഥിത്വവും ഇല്ലാതാക്കി രണ്ടാംകിട പൗരൻമാരാക്കാമെന്ന വ്യാമോഹത്തെ എന്തുവില കൊടുത്തും തടയിടുമെന്നും അതിന് എസ്.ഡി.പി.ഐ നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വളപട്ടണം ഹൈസ്കൂൾ പരിസരത്തു നിന്ന് തുടങ്ങിയ
ബഹുജന റാലിയിൽ സ്ത്രീകൾ ഉൾപ്പെടെ വൻ ജനപങ്കാളിത്തമുണ്ടായിരുന്നു. തുടർന്ന
വളപട്ടണം ടാക്സി സ്റ്റാൻഡിൽ
നടന്ന പൊതു സമ്മേളനത്തിൽ
എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം വഖഫ്-മദ്രസ സംരക്ഷണ സമിതി ചെയർമാൻ റഷീദ് ഹാജി അധ്യക്ഷത വഹിച്ചു. കൺവീനർ
അബ്ദുള്ള നാറാത്ത്
സ്വാഗതം പറഞ്ഞു.
പ്രമുഖ പണ്ഡിതരും പ്രഭാഷകരുമായ ഹാഫിള് അഫ്സൽ ഖാസിമി കൊല്ലം,
മുഹമ്മദ് അൻസാരി അൽ ഖാസിമി(പുതിയതെരു ടൗൺ ജുമുഅ മസ്ജിത്തീബ് ഖത്തീബ്,
മുസ്തഫ നാറാത്ത്. എസ്ഡിപിഐ ജില്ല സെക്രട്ടറി
അസീസ് മാസ്റ്റർ മാങ്കടവ്
(വഖഫ്-മദ്രസ സംരക്ഷണ സമിതി കൺവീനർ),
ഷുക്കൂർ മാങ്കടവ് മണ്ഡലം സെക്രട്ടറി അഷ്കർ ,മൗലവി പൂതപ്പാറ, ,
അബ്ദുല്ല എസ്ഡിപിഐജില്ലാ കമ്മിറ്റിയംഗം സാമൂഹിക പ്രവർത്തകൻ കെ സി സലീം വളപട്ടണം, ഷാഫി സി(പാപ്പിനിശ്ശേരി പഞ്ചായത്ത് 16ാം വാർഡ് മെമ്പർ), സിദ്ദീഖുൽ അക്ബർ(
എസ്.ഡി.പി.ഐ. വളപട്ടണം പഞ്ചായത്ത് പ്രസിഡണ്ട് ) തുടങ്ങി വിവിധ
മത - സാമൂഹിക - രാഷ്ട്രീയ നേതാക്കൾ സംസാരിച്ചു.
എസ്.ഡി.പി.ഐ. വഖഫ്-മദ്രസ സംരക്ഷണ സമിതി കൺവീനർ
ഖാലിദ് പുതിയതെരു നന്ദി പറഞ്ഞു.
റാലിക്ക് റഹീം പെയ്ത്തുംകടവ് മണ്ഡലം വൈസ് പ്രസിഡണ്ട് ഇസ്മായിൽ പൂതപ്പാറ, മണ്ഡലം ട്രഷർ മണ്ഡലം കമ്മിറ്റി അംഗങ്ങളായ സുനീർ പെയ്ത്തുംകടവ്, റാഷിദ് പുതിയതെരു, ശിഹാബ് നാറാത്ത്,
നേതൃത്വം നൽകി.
Comments
Post a Comment