നാറാത്ത് : കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ബൃഹത്ത് പദ്ധതിയായ കൃഷിസമൃദ്ധിയുടെ നാറാത്ത് പഞ്ചായത്ത്തല ഉദ്ഘാടനം എം എൽ എ ശ്രീ സുമേഷ് കെ വി നിർവ്വഹിച്ചു.

 




കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ബൃഹത്ത് പദ്ധതിയായ കൃഷിസമൃദ്ധിയുടെ നാറാത്ത് പഞ്ചായത്ത്തല ഉദ്ഘാടനം നവംബർ 27 രാവിലെ 11 മണിക്ക് മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പരിസരത്ത് വെച്ച് ബഹു. പഞ്ചായത്ത് പ്രസിഡൻ്റ് കെ. രമേശൻ അവറുകളുടെ അധ്യക്ഷതയിൽ ബഹു. അഴീക്കോട് മണ്ഡലം എം എൽ എ ശ്രീ സുമേഷ് കെ വി നിർവ്വഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ കൃഷി ഓഫീസർ ശ്രീ എം എൻ പ്രദീപൻ കേരരക്ഷാ വാരം കിറ്റ് വിതരണോദ്ഘാടനം നടത്തി. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ശ്രീ .വിഷ്ണു എസ് നായർ പദ്ധതി വിശദീകരിച്ചു. ശ്രീമതി .ശ്യാമള കെ (വൈസ് പ്രസിഡൻ്റ് ),

ശ്രീ കാണിചന്ദ്രൻ, ശ്രീ കെ എൻ മുസ്തഫ, ശ്രീമതി .ഗിരിജ വി വി , ശ്രീ. പി കെ ജയകുമാർ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി.തുളസി ചെങ്ങാട്ട്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി. ബിന്ദു കെ മാത്യു, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി. സുഷ . ബി, ശ്രീ .പി പി സോമൻ എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ ശ്രീമതി .അനുഷ അൻവർ സ്വാഗതവും, ശ്രീ സതീഷ് എം വി നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.