പാപ്പിനിശ്ശേരി :ഫുട്ബോൾ ടീമിന് പാപ്പിനിശ്ശേരി പൗരാവലി സ്വീകരണം നാളെ

 


പാപ്പിനിശ്ശേരി: ഇ.എം.എസ് സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സംസ്ഥാന"വേണ്ട" (Say No To Drugs)കപ്പ് വിജയികളായ ഫുട്ബോൾ ടീമിനെയും സംസ്ഥാന കായികമേളയിൽ വിജയികളെയും നാളെ പാപ്പിനിശ്ശേരി പൗരാവലി സ്വീകരണം നൽകുന്നു. സ്കൂൾ അങ്കണത്തിൽ വൈകുന്നേരം 4 മണിക്ക് നടക്കുന്ന പരിപാടിയിൽ ബഹുമാനപ്പെട്ട അഴീക്കോട് എംഎൽഎ കെ വി സുമേഷ് മുഖ്യാതിഥിയാവും. നവംബർ 19 ന് എറണാകുളത്ത് വച്ചാണ് മത്സരം നടന്നത്.ജില്ലാ /സംസ്ഥാനതലത്തിൽ 99 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. പ്രസ്തുത പരിപാടിയിൽ മുഴുവൻ കയികപ്രേമികളെയും സ്വാഗതം ചെയ്യുന്നു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.